ജനകീയ ജീപ്പ് സർവിസ്​: ചർച്ച പരാജയം

ആയഞ്ചേരി: ആയഞ്ചേരിയിൽനിന്ന് കല്ലുമ്പുറം കോളനി റോഡ് വഴി പെരുമുണ്ടച്ചേരി ഉദയ വായനശാല പരിസരത്തേക്ക് ജനകീയ ജീപ്പ് സർവിസ് ആരംഭിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗം പരാജയപ്പെട്ടു. ഈ റൂട്ടിൽ വാഹന സൗകര്യമില്ലാത്തതിനെ തുടർന്നാണ് നാട്ടുകാർ ജനകീയ ജീപ്പ് സർവിസ് ആരംഭിച്ചത്. ആയഞ്ചേരി, പുറമേരി പഞ്ചായത്ത് പ്രസിഡൻറുമാർ ഉദ്ഘാടനം ചെയ്ത സർവിസ് ഓട്ടോക്കാരുടെ എതിർപ്പിനെ തുടർന്ന് അന്നുതന്നെ മുടങ്ങിയിരുന്നു. തുടർന്നാണ് വടകര സി.ഐ മധുസൂദനൻ നായർ ചർച്ചക്ക് വിളിച്ചത്. എന്നാൽ, ജനകീയ ജീപ്പ് സർവിസ് അനുവദിക്കുകയില്ലെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത സംയുക്ത തൊഴിലാളികളുടെ നിലപാട്. ഒരു പ്രദേശത്തുകാരുടെ യാത്ര സൗകര്യം നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാർ പറയുന്നു. ആയഞ്ചേരിയിൽ നിന്ന് തിരുവള്ളൂർ, കടമേരി ഭാഗത്തേക്ക് ടാക്സി ജീപ്പും ഓട്ടോകളും സർവിസ് നടത്തുന്നുണ്ട്. ശനിയാഴ്ച സി.ഐ വിളിച്ചുചേർത്ത യോഗത്തിൽ ജനകീയ ജീപ്പ് സർവിസ് ഭാരവാഹികളും തൊഴിലാളി യൂനിയൻ പ്രതിനിധികളും പങ്കെടുത്തു. പരിപാടികൾ ഇന്ന് വടകര എടോടി ലക്ഷ്മി ഓഡിറ്റോറിയം: വെളിച്ചം വടകര മണ്ഡലം ഖുർആൻ സമ്മേളനവും അവാർഡ് വിതരണവും -2.30 വടകര കീർത്തി തിയറ്റർ- റെയിൽവേ സ്റ്റേഷൻ റോഡ്: ശങ്കര ആയുർവേദിക് ചികിത്സ കേന്ദ്രം ഉദ്ഘാടനം -9.30 വടകര പുതിയാപ്പ് ഫാൽക്കെ ഫിലിം ഹൗസ്: സിനിമ പ്രദർശനം 'ഒറ്റയാൾപ്പാത' -6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.