കുന്ദമംഗലം: കുന്ദമംഗലം മണ്ഡലത്തിലെ ചാത്തമംഗലം പഞ്ചായത്തിൽ പുതുതായി അനുവദിച്ച ഗവ. െഎ.ടി.െഎയിൽ ക്ലാസുകൾ ആരംഭിക്കാൻ നടപടി തുടങ്ങി. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ എന്നീ രണ്ട് മെട്രിക് ട്രേഡുകളിൽ ചേരുന്നതിനുള്ള അപേക്ഷഫോറം വിതരണം തുടങ്ങി. എസ്.എസ്.എൽ.സി പരീക്ഷ പാസായവർ ഇൗ മാസം എട്ടിന് ൈവകീട്ട് അഞ്ചിനുമുമ്പ് അപേക്ഷ നൽകണം. കുന്ദമംഗലം എം.എൽ.എ ഒാഫിസ്, ചാത്തമംഗലം പഞ്ചായത്ത് ഒാഫിസ്, കൊടുവള്ളി ഗവ. െഎ.ടി.െഎ എന്നിവിടങ്ങളിൽനിന്ന് അപേക്ഷഫോറം ലഭിക്കും. ഫോൺ: 0495-2212277. ചാത്തമംഗലത്തെ എൻ.െഎ.ടിക്ക് അടുത്ത് ഗവ. വെൽഫെയർ എൽ.പി സ്കൂൾ കെട്ടിടത്തിലാണ് താൽക്കാലികമായി ക്ലാസുകൾ തുടങ്ങുക. ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതി കളൻതോടിനടുത്ത് ഏരിമലയിൽ വാങ്ങിയ രണ്ട് ഏക്കർ സ്ഥലത്ത് സ്ഥിരം കെട്ടിടം നിർമാണം കഴിഞ്ഞാൽ ക്ലാസുകൾ അവിടേക്ക് മാറ്റും. രണ്ടു യൂനിറ്റിലായി സർവേയർ ട്രേഡിന് 42 കുട്ടികൾക്കും ഒരു യൂനിറ്റിൽ ഡ്രാഫ്റ്റ്സ്മാൻ സിവിലിന് 21 കുട്ടികൾക്കുമാണ് അഡ്മിഷൻ. സിവിൽ കോഴ്സിന് രണ്ടു വർഷവും സർവേയർ കോഴ്സിന് ഒരു വർഷവുമാണ് ദൈർഘ്യം. ഫീസൊന്നും കൊടുക്കാതെ പഠിക്കാവുന്ന ഇൗ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാറിെൻറ എസ്.സി.വി.ടി സർട്ടിഫിക്കറ്റാണ് ആദ്യഘട്ടത്തിൽ ലഭിക്കുക. ഇവർക്ക് പിന്നീട് പരീക്ഷയെഴുതി എൻ.സി.വി.ടി സർട്ടിഫിക്കറ്റ് ലഭിക്കും. പുതുതായി ആരംഭിക്കുന്ന ഇൗ െഎ.ടി.െഎയിലേക്ക് എട്ട് തസ്തികകൾ അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. പ്രിൻസിപ്പൽ, എ.സി.ഡി ഇൻസ്ട്രക്ടർ, ക്ലർക്ക്, ഒാഫിസ് അറ്റൻഡൻറ് എന്നിവയുടെ ഒാരോ തസ്തിക വീതവും ജൂനിയർ ഇൻസ്ട്രക്ടറുടെ നാലു തസ്തികകളുമാണ് അനുവദിച്ചത്. കൊടുവള്ളി ഗവ. െഎ.ടി.െഎ പ്രിൻസിപ്പൽ മോഹനനാണ് താൽക്കാലിക ചാർജ് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.