െഗയിൽ: ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണം -കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി: ഗെയിൽ പൈപ്പ്ലൈൻ പദ്ധതി ജനവാസ മേഖലയിൽനിന്ന് പരമാവധി ഒഴിവാക്കി ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചു മാത്രമേ നടപ്പാക്കാൻ പാടുള്ളൂവെന്ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മിറ്റി. കൃഷിയിടങ്ങളിലൂടെയും തങ്ങളുടെ ജീവനോപാധിയായ മറ്റ് സ്ഥാപനങ്ങളിലൂടെയും പൈപ്പ്ലൈൻ കടന്നുപോകുന്നതിന് മാന്യമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി ഇവിടെ ഒരു വികസനവും നടത്താനാവില്ലെന്ന് അധികൃതർ മനസ്സിലാക്കണം. പൈപ്പ്ലൈൻ കടന്നുപോകുന്ന സ്ഥലത്തെ ജനങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് നഷ്ടപരിഹാരത്തുക നിശ്ചയിക്കണമെന്നും സമരത്തിൽ വിധ്വംസക ശക്തികൾ കടന്നുകൂടി കലാപം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. രൂപത പ്രസിഡൻറ് ബേബി പെരുമാലിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. െസബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, ഡോ. ചാക്കോ കാളംപറമ്പിൽ, തോമസ് മുണ്ടപ്ലാക്കൽ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ജോസ് കുന്നേൽ, ബേബി കിഴക്കേഭാഗം, അനീഷ് വടക്കേൽ, ബെന്നി ജോൺ എടത്തിൽ എന്നിവർ സംസാരിച്ചു. പുഴപ്പുറമ്പോക്ക് കൈയേറിയതായി പരാതി തിരുവമ്പാടി: ആനക്കാംപൊയിലിൽ സർക്കാർ ജീവനക്കാരനായ സ്വകാര്യവ്യക്തി പുഴയുടെ പുറമ്പോക്ക് കൈയേറിയതായി പരാതി. സി.പി.എം ആനക്കാംപൊയിൽ ബ്രാഞ്ച് സെക്രട്ടറി ബേബി കരിമ്പിൻപുരയിടത്തിൽ ഇതുസംബന്ധിച്ച് താമരശ്ശേരി തഹസിൽദാർക്ക് പരാതി നൽകി. ആനക്കാംപൊയിൽ അങ്ങാടിക്ക് സമീപം മുത്തപ്പൻപുഴ റോഡിൽ ഇടത്തറ പുഴക്കു കുറുകെയുള്ള പാലത്തിന് സമീപമാണ് കൈയേറ്റം. ഏഴു മീറ്റർ ദൂരം സ്ഥലം സിമൻറുകട്ടകൊണ്ട് കെട്ടിയെടുത്തെന്നാണ് പരാതി. സർവേ നടത്തി കൈയേറ്റം ഉടൻ ഒഴിപ്പിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പൂർവവിദ്യാർഥി സംഗമം തിരുവമ്പാടി: നീലേശ്വരം ഗവ. ഹൈസ്‌കൂളിലെ 1983-84 എസ്.എസ്.എൽ.സി ബാച്ച് കുടുംബസംഗമം നടത്തുന്നു. ഫോൺ: 9447044407.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.