സ്പോർട്​സ്​ മീറ്റ്

കൂളിമാട്: അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ വിദ്യാർഥികൾക്കായി കായിക മത്സരം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി കെ. വീരാൻകുട്ടി ഹാജി വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു. എ. അസയിൻ ഹാജി, പി. വീരാൻകുട്ടി മാസ്റ്റർ, ഇ. കുഞ്ഞോയി, കെ. ഫിറോസ്, കെ.എം. മുനീർ, ശംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. ഡയറക്ടർ കെ. ഫൈസൽ സ്വാഗതവും കെ.എ. റഫീഖ് നന്ദിയും പറഞ്ഞു. അധ്യാപികമാരായ ഫൗസിയ, സഫിയ, മുഫീദ, സഫീന, റഹ്മത്ത് എന്നിവർ നേതൃത്വം നൽകി. െഎ.ടി.െഎ പ്രവേശനത്തിന് അേപക്ഷ ക്ഷണിച്ചു ചാത്തമംഗലം: ഗ്രാമപഞ്ചായത്തിൽ പുതുതായി അനുവദിച്ച ഗവ. ഐ.ടി.ഐയിൽ 2017--18 വർഷേത്തക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെട്രിക് ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത എസ്.എസ്.എൽ.സിയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ എട്ട് വൈകുന്നേരം അഞ്ച്. അപേക്ഷഫോറം കുന്ദമംഗലം എം.എൽ.എ ഓഫിസ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസ്, കൊടുവള്ളി ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. ഫോൺ: 0495 22 12 277. അപേക്ഷഫോറം ട്രെയിനിങ് ഡിപ്പാർട്മ​െൻറി​െൻറ www.det.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.