'ഭക്ഷ്യ സുരക്ഷക്ക്​ എെൻറ കൃഷി' പദ്ധതിയുമായി പുതുപ്പാടിയിലെ കുടുംബശ്രീ അംഗങ്ങൾ

ഈങ്ങാപ്പുഴ: ഭഷ്യസുരക്ഷ ഉറപ്പാക്കാൻ അയൽക്കൂട്ട അംഗങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ സ്വയം ഉൽപാദിപ്പിക്കാൻ പ്രാപ്തരാക്കുന്നതി​െൻറ ഭാഗമായി 'ഭക്ഷ്യ സുരക്ഷക്ക് എ​െൻറ കൃഷി'എന്ന പദ്ധതിക്ക് പുതുപ്പാടിയിൽ തുടക്കമായി. 25 സ​െൻറ് സ്ഥലത്ത് കൃഷി ചെയ്യുന്ന ഗ്രൂപ്പുകളായും, േഗ്രാബാഗുകളിൽ ചെറിയ അളവിൽ കൃഷി ചെയ്യുന്നവരുടെ ഗ്രൂപ്പുകളായുമാണ് കൃഷി നടത്തുന്നത്. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം 19ാം വാർഡിലെ ദയ കുടുംബശ്രീക്ക് വിത്തുകൾ നൽകി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി നിർവഹിച്ചു. വാർഡ്മെംബർ സൗദ ബഷീർ അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഐബി റെജി, എം.ഇ. ജലീൽ, സി.ഡി.എസ് ചെയർപേഴ്സൻ യു.പി. ഹേമലത, വൈസ് ചെയർപേഴ്സൻ ബിന്ദു സാമി എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിന് മാസ്റ്റർ കർഷകരായ ആമിന മലയിൽ, ഷിജി വർഗീസ്, ലീന സെബാസ്റ്റ്യൻ, സുമതി സച്ചിദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.