പൊതുപ്രവർത്തകരെ ആദരിച്ചു

കോഴിക്കോട്: പൊതുപ്രവർത്തനത്തിൽ 50 വർഷം പിന്നിട്ടവർക്ക് കോഴിക്കോട് പൗരസമിതിയുടെ ആദരം. എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. ഏതു നഗരത്തിനും നന്മകളുണ്ടെങ്കിലും കോഴിക്കോടിന് പുണ്യം കൂടുമെന്ന് അദ്ദേഹം പറഞ്ഞു. എം.ജി.എസ്. നാരായണൻ, മുൻ മന്ത്രി എം.ടി. പത്മ, ടി. വാസു, സ്വാതന്ത്ര്യ സമര സേനാനി പി. വാസു, ഭാസി മലാപ്പറമ്പ്, കട്ടയാട്ട് വേണുഗോപാൽ, ഡോ. സി.എം. അബൂബക്കർ തുടങ്ങിയവെരയാണ് ആദരിച്ചത്. മഞ്ചേരി സുന്ദർരാജ് അധ്യക്ഷനായിരുന്നു. സലാം വെള്ളയിൽ സ്വാഗതവും എം.വി. കുഞ്ഞാമു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.