പയ്യോളി തീരദേശ പ്രദേശങ്ങളിലെ ജലക്ഷാമം: ട്രയൽ പമ്പിങ്​ രണ്ടാഴ്ചക്കകം

പയ്യോളി തീരദേശ പ്രദേശങ്ങളിലെ ജലക്ഷാമം: ട്രയൽ പമ്പിങ് രണ്ടാഴ്ചക്കകം കോഴിക്കോട്: പയ്യോളി നഗരസഭയിലെ തീരദേശ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതി​െൻറ ഭാഗമായി ചെത്തിൽ പാടശേഖര സമിതിക്കു വേണ്ടി നിർമിച്ച കിണറ്റിൽനിന്ന് രണ്ടാഴ്ചക്കകം ട്രയൽ പമ്പിങ് നടത്താൻ തീരുമാനമായി. ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കെ. ദാസൻ എം.എൽ.എ സന്നിഹിതനായിരുന്നു. സി.ഡബ്ല്യു.ആർ.ഡി.എം അധികൃതരാണ് ട്രയൽ പമ്പിങ് നടത്തുക. ഇതിനുള്ള ചെലവ് പയ്യോളി നഗരസഭ വഹിക്കും. പമ്പിങ്ങിനു ശേഷമുള്ള പ്രദേശത്തെ ജലവിതാനം അറിയാനാണ് ട്രയൽ നടത്തുന്നത്. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കിണറും ഫിഷറീസ് ഡിസ്െപൻസറിയിലെ കിണറും നവീകരിച്ച് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കാനും തീരുമാനമായി. ഫിഷറീസ് ഡിസ്െപൻസറിയിലെ കിണർ നവീകരണ പദ്ധതിക്കായി അഞ്ചു ലക്ഷം രൂപ നഗരസഭ നീക്കിവെച്ചതായി ചെയർപേഴ്സൻ പി. കുൽസു അറിയിച്ചു. ആവിത്തോട് കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർവേ നടത്താൻ തഹസിൽദാർക്ക് നിർദേശം നൽകുമെന്ന് ജില്ല കലക്ടർ പറഞ്ഞു. പാണ്ടികശാല കോളനി, ഗാന്ധി നഗർ കോളനി, ഇയ്യോത്ത് കോളനി എന്നിവിടങ്ങളിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതി​െൻറ ഭാഗമായി സർവേ നടപടികൾ സ്വീകരിക്കാൻ ഹരിത കേരള മിഷന് യോഗം നിർദേശം നൽകി. എ.ഡി.എം ടി. ജനിൽ കുമാർ, ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.