തളി റോഡിലെ വാഹന പാർക്കിങ്​ അപകടം ക്ഷണിച്ചു വരുത്തുന്നു

നന്മണ്ട: തളി ബൈപാസ് റോഡിലെ അനധികൃത വാഹന പാർക്കിങ് അപകടം ക്ഷണിച്ചുവരുത്തുന്നു. റോഡി​െൻറ ഇരു ഭാഗങ്ങളിലും ഇരുചക്ര വാഹനങ്ങൾ പാർക്കു ചെയ്യുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. നന്മണ്ട അങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു തളി ബൈപാസ് നിർമിച്ചത്. എന്നാൽ ഇപ്പോൾ പ്രധാന റോഡായ ബാലുശ്ശേരി റോഡിനേക്കാൾ വാഹന ബാഹുല്യവും ഗതാഗതക്കുരുക്കും തളി റോഡിലാണ്. നരിക്കുനി റോഡിൽനിന്നും ബാലുശ്ശേരി റോഡിൽനിന്നും ഒരേസമയം വാഹനങ്ങൾ വരുേമ്പാൾ കാൽനടക്കാർ എങ്ങോട്ട് മാറിനിൽക്കണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. രണ്ടു ക്ഷേത്രങ്ങളുടെ മധ്യഭാഗത്തുകൂടെ പോകുന്ന സഞ്ചാരപാതയായതിനാൽ രാവിലെയും വൈകീട്ടും ഭക്തജനങ്ങളുെട ഒഴുക്കാണ്. നന്മണ്ട 13ൽ കഴിഞ്ഞ ദിവസം ഇരുചക്ര വാഹനംതട്ടി പിഞ്ചുകുട്ടിക്ക് പരിക്കേറ്റിരുന്നു. അമ്മയോടൊപ്പം പോവുകയായിരുന്ന കുട്ടിയെയാണ് വാഹനമിടിച്ചത്. വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിനെതിരെ നിയമ നടപടികൾ കൈക്കൊള്ളേണ്ട നിയമപാലകർ തന്നെ മൗനം ദീക്ഷിക്കുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വാഹനങ്ങൾ തലങ്ങും വിലങ്ങും വെച്ച് അപകടം ക്ഷണിച്ചുവരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.