നടുവണ്ണൂർ: കോട്ടൂർ മണ്ഡലം ബൂത്ത് 20 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോട്ടൂർ അങ്ങാടിയിൽ ഒപ്പുശേഖരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ട്രഷറർ കെ.സി. കുഞ്ഞികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കെ. വിജയൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. സുരേന്ദ്രൻ, ശശി പാലോളി, പി.സി. സുരേഷ്, ടി.എ. റസാഖ്, സി.എച്ച്. കൃഷ്ണൻ, കെ.കെ. ബാലൻ നായർ, മുഹമ്മദലി പൂനത്ത്, എ.എം. സുരേന്ദ്രൻ, കെ.കെ. ഗോപാലൻ, സി. വിജയൻ, പ്രസാദ് നമ്പീശൻ കോട്ടൂർ, എൻ. ചന്ദ്രൻ, എൻ. ഭാസ്കരൻ, പി.സി. മിഥുൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.