നന്തിബസാർ: വീരവഞ്ചേരി എൽ.പി സ്കൂളിലെ കാർഷിക ക്ലബിെൻറ കരനെൽ കൃഷിയുടെ വിളവെടുപ്പുത്സവം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.എം. വിനോദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ടി.വി. മിനി, മൂടാടി കൃഷി ഓഫിസർ കെ.വി. നൗഷാദ്, അസി. കൃഷി ഓഫിസർ പി. നാരായണൻ, പ്രധാനധ്യാപിക കെ. ഗീത എന്നിവർ പങ്കെടുത്തു. കർഷക വേഷമണിഞ്ഞാണ് കുട്ടികൾ കൃഷിയിടത്തിലെത്തിയത്. മൂടാടി കൃഷിഭവൻ നൽകിയ ഉമ നെൽവിത്താണ് ഉപയോഗിച്ചത്. കളപറിക്കാനും നിലമൊരുക്കാനും വിത്തു വിതക്കാനും പരിപാലനത്തിനും കാർഷിക ക്ലബംഗങ്ങൾ മുന്നിട്ടിറങ്ങി. മൂടാടി കൃഷിഭവൻ ആവശ്യമായ മാർഗനിർദേശങ്ങളും നൽകി. മൂടാടി ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും ഈ വർഷത്തെ മികച്ച കാർഷിക വിദ്യാലയ പുരസ്കാരം ഇൗ സ്കൂളിനാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.