പേരാമ്പ്ര: കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഞായറാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി മാധവൻഭട്ടതിരി യാജ്ഞശാലയിൽ ദീപപ്രോജ്വലനം നടത്തും. തുടർന്ന്, ഭാഗവത ധർമപീഠം അധ്യക്ഷൻ യജ്ഞാചാര്യൻ പെരികമന ശ്രീധരൻ നമ്പൂതിരിപ്പാട് ഭാഗവത മഹാത്മ്യ പ്രഭാഷണം നടത്തും. പരിപാടിയുടെ പ്രധാന ചടങ്ങുകളിലൊന്നായ രുഗ്മിണി സ്വയംവര ഘോഷയാത്ര അഞ്ചാം ദിവസമായ വെള്ളിയാഴ്ച നടക്കും. സപ്താഹത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും വഴിപാടുകളും എല്ലാ ദിവസവും അന്നദാനവും നടക്കും. വാർത്തസമ്മേളനത്തിൽ ഷിജു പുല്യോട്ട്, രഘു എസ്. നായർ, എ.കെ. ബാലകൃഷ്ണൻ, എം. നാരായണൻ, ഇ.ടി. സത്യൻ, സി.കെ. ഭാസ്കരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.