പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ കെ.എച്ച്.ഡബ്ല്യു.ആർ.എസ് അഡ്വാൻസ് ക്ലിനിക്കൽ റിസർച ലാബും സി.ടി സ്കാൻ സെൻററും ആരംഭിക്കുന്നു. ആശുപത്രിയുടെ നിലവിലുള്ള കെട്ടിടത്തിൽതന്നെയാണ് ഇവ രണ്ടും പ്രവർത്തനമാരംഭിക്കുക. കെ.എച്ച്.ഡബ്ല്യൂ.ആർ.എസ് എം.ഡി ജി. അശോക്ലാൽ ശനിയാഴ്ച ആശുപത്രി സന്ദർശിച്ചു. രണ്ടു മാസത്തിനകം ഇവയുടെ പ്രവർത്തനം ആരംഭിക്കും. മന്ത്രി ടി.പി. രാമകൃഷ്ണെൻറ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി സി. മുഹമ്മദ്, എ. കൃഷ്ണദാസ്, എച്ച്.എം.സി അംഗങ്ങൾ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പെരുവണ്ണാമൂഴിയിലെ ഡാം ബലപ്പെടുത്തൽ; ശുദ്ധജലവിതരണം തടസ്സപ്പെടും പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഡാം ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ തുടങ്ങിയതിനാൽ സമീപ പഞ്ചായത്തുകളിൽ ഏഴു ദിവസത്തേക്ക് ശുദ്ധജല വിതരണം മുടങ്ങും. റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇപ്രൂവ്മെൻറ് പദ്ധതിയില്‍ (ഡ്രിപ്) ഉള്‍പ്പെടുത്തി 22.3 കോടി രൂപയുടെ നവീകരണമാണ് ലോകബാങ്ക് സഹായത്തോടെ നടക്കുന്നത്. സിമൻറ് ഗ്രൗട്ടിങ് നടത്തി ഡാം ബലപ്പെടുത്തലാണ് പ്രധാനമായും ജോലി. ഡാമിെൻറ മുഖക്കല്ലുകള്‍ അടര്‍ന്നിടത്തെയും ഗാലറിയിലെയും അറ്റകുറ്റപ്പണി, റിസര്‍വോയറില്‍നിന്ന് മറ്റിടങ്ങളിലേക്ക് വെള്ളം ഒഴുകിപ്പോകുന്നത് തടയാനുള്ള 13 എര്‍ത്ത് ഡാമുകളുടെ അറ്റകുറ്റപ്പണി, പദ്ധതി പ്രദേശത്തെ റോഡുകളുടെ നവീകരണം, ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയവയാണ് മറ്റു പ്രവൃത്തികള്‍. ഡാമിെൻറ വിവിധ ഭാഗത്തുനിന്ന് ഡ്രില്ലിങ് നടത്തിയെടുക്കുന്ന കോണ്‍ക്രീറ്റ് സാമ്പിളും പരിശോധിക്കുന്നുണ്ട്. 1962-ല്‍ തുടങ്ങിയ ജലസേചന പദ്ധതി 1973-ലാണ് ഭാഗികമായി കമീഷന്‍ ചെയ്തത്. 120 ദശലക്ഷം ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ 1993-ലാണ് പൂർണമായി ജലവിതരണം തുടങ്ങിയത്. ജല അതോറിറ്റി ശുദ്ധജല വിതരണം നടത്തുന്ന ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളിലാണ് ജലവിതരണം തടസ്സപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.