ബാലുേശ്ശരി: ലഹരിവിരുദ്ധ പ്രവർത്തന രംഗത്ത് മികച്ച സേവനം നടത്തിയ ഹാജിൻ പി. മാഹിൻ നെരോത്തിന് അവാർഡ് നൽകി ആദരിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന മാഹിൻ നെരോത്തിനെ പ്രിയദർശിനി സ്വയം സഹായ സംഘത്തിെൻറ ആഭിമുഖ്യത്തിലാണ് ആദരിച്ചത്. സാഹിത്യകാരി കെ.പി. സുധീര അവാർഡ് വിതരണം നിർവഹിച്ചു. പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന വനിത പ്രസിഡൻറ് ഒ.ജെ. ചിന്നമ്മ, പ്രഫ. ടി.എം. രവീന്ദ്രൻ, ഭരതൻ പുത്തൂർവട്ടം, പുന്നോറത്ത് ബാലൻ, സതീഷ് കന്നൂർ, രാധാകൃഷ്ണൻ, പി. മോഹനൻ, ഉണ്ണി, പി.സി. ഭാസ്കരൻ, സത്യൻ കരുവാൻസ്, കെ.പി. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. വൈറ്റ് വിജയൻസ് ഉദ്ഘാടനം ഇന്ന് ബാലുശ്ശേരി: ബാലുശ്ശേരിയിലെ സാമൂഹിക-കലാ-സാംസ്കാരിക രംഗത്തെ കൂട്ടായ്മയായ വൈറ്റ് പീജിയൻസിെൻറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ആറിന് വ്യാപാരഭവൻ ഒാഡിറ്റോറിയത്തിൽ സിനിമ സംവിധായകൻ ജോയ് മാത്യു നിർവഹിക്കും. വിവിധ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികളായ വി.കെ. ജീവൻരാജ്, ആർ.സി. സിജു ലതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.