കോഴിക്കോട്: സിൽവർ ഹിൽസ് ഹയർ െസക്കൻഡറി സ്കൂളിൽ നടന്ന സബ്ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസും പ്രസേൻറഷൻ ഹയർ െസക്കൻഡറിയും ജേതാക്കളായി. ആൺകുട്ടികളുെട വിഭാഗത്തിൽ പ്രസേൻറഷനെ അഞ്ചിനെതിരെ ഒമ്പതു പോയൻറിന് പരാജയപ്പെടുത്തിയാണ് സിൽവർ ഹിൽസ് വിജയിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസിെന ഒമ്പതിനെതിെര 11 പോയൻറുകൾക്ക് പരാജയപ്പെടുത്തി പ്രസേൻറഷനും ജേതാക്കളായി. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡൻറ് മുരളി ബേപ്പൂർ പതാക ഉയർത്തി. സിൽവർ ഹിൽസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. ബിജു വെള്ളക്കാട് ഉദ്ഘാടനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ നെറ്റ്ബാൾ അസോസിയേഷൻ െസക്രട്ടറി യു. ബാബു അധ്യക്ഷത വഹിച്ചു. ടി.എം. വേലായുധൻ സമ്മാനദാനം നിർവഹിച്ചു. ഇ. കോയ, ജോസ്, മോഹൻകുമാർ, എ. ഫസ്ലു ഹഖ്, എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.