ജനമൈത്രി പൊലീസ്​ പ്രവർത്തനം കൂടുതൽ ശക്​തിപ്പെടുത്തണം​ ^മന്ത്രി

ജനമൈത്രി പൊലീസ് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം -മന്ത്രി കോഴിക്കോട്: ജനമൈത്രി പൊലീസി​െൻറ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ. കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 'റിവാലി -2017' പൊലീസ് കലാമേളയും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിലെ പൊലീസിനെ മാതൃകാസേനയാക്കണം. പൊലീസുകാർക്ക് പറ്റുന്ന ചെറിയ വീഴ്ചപോലും പർവതീകരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. സേനയിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് ഏറെഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ്, അസി. കമീഷണർമാരായ സെ. സുദർശൻ, കെ.പി. അബ്ദുൽ റസാഖ്, ടൗൺ എസ്.െഎ പി.എം. മനോജ്, പി.ജി. അനിൽ കുമാർ, കെ.പി. ഭാസ്കരൻ, ആർ. ബാലകൃഷ്ണൻ, വി.പി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. പൊലീസ് അസോസിയേഷൻ സിറ്റി ജില്ല സെക്രട്ടറി ജി.എസ്. ശ്രീജിഷ് സ്വാഗതവും സ്വാഗതസംഘം ചെയർമാൻ എൻ. പ്രദീപ്കുമാർ നന്ദിയും പറഞ്ഞു. സേനാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ജയരാജ് വാര്യർ ഷോ, സുമ ശരത്തി​െൻറ അഷ്ടപദി, 'കിണർ' നാടകം എന്നിവ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.