പി.എസ്.സി നിയമനം നടക്കുന്നില്ല; മെഡിക്കൽ കോളജിൽ ഫാർമസിസ്​റ്റ്​ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഒഴിഞ്ഞുകിടക്കുന്നത് 16 ഫാർമസിസ്റ്റ് തസ്തികകൾ. ഏറെക്കാലമായി പി.എസ്.സി നിയമനം നടക്കാത്തതിെനത്തുടർന്നാണ് ഇത്രയധികം തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. നിലവിൽ 40 തസ്തികകളാണ് മെഡിക്കൽ കോളജിലും മാതൃശിശു സംരക്ഷണ കേന്ദ്രം, ചെസ്റ്റ്, സൂപ്പർസ്പെഷാലിറ്റി എന്നിവിടങ്ങളിലുമായി ഉള്ളത്. 1961ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണിത്. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രി കൂടുതൽ വികസിക്കുകയും മരുന്നുകളുടെ സ്റ്റോക്ക് വർധിക്കുകയും ജോലിഭാരം കൂടുകയും ചെയ്തെങ്കിലും കാലാനുസൃതമായി സ്റ്റാഫ് പാറ്റേണിൽ മാറ്റംവരുത്തിയിട്ടില്ല. ഇപ്പോഴുള്ള തസ്തികക്കുപുറമെ 98 തസ്തികകൾ കൂടുതലായി സൃഷ്ടിച്ചാൽമാത്രമേ ഫാർമസികളിലെ പ്രവർത്തനം കാര്യക്ഷമമാവൂ. എന്നാൽ, മാസങ്ങൾക്കുമുമ്പ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇത് നികത്താനുള്ള പി.എസ്.സി റാങ്ക്ലിസ്റ്റ് ഇതുവരെ തയാ‍റായിട്ടില്ല. മെഡിക്കൽ കോളജിൽനിന്ന് സ്ഥാനക്കയറ്റം നേടിയും വിരമിച്ചും പല ഫാർമസിസ്റ്റുകളും പോവുന്നതിനെത്തുടർന്നാണ് ഇത്രയും ഒഴിവുകൾ വന്നത്. നിലവിൽ ആശുപത്രി വികസനസമിതിക്കു കീഴിലും എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴിയും താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് ഫാർമസി പ്രവർത്തനം മുന്നോട്ടുപോവുന്നത്. നിലവിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾ പി.എസ്.സി എഴുതി ഉദ്യോഗത്തിനായി കാത്തുനിൽക്കുമ്പോഴാണ് സാങ്കേതികത്വത്തി​െൻറ പേരുപറഞ്ഞ് ഇത്തരമൊരു കാലതാമസം ഉണ്ടാക്കുന്നത്. ഫാർമസിസ്റ്റ് നിയമനം നടത്തണം -കെ.ജി.പി.എ കോഴിക്കോട്: മെഡിക്കൽ കോളജിലെ ഒഴിഞ്ഞുകിടക്കുന്ന ഫാർമസിസ്റ്റ് തസ്തികകളിൽ പി.എസ്.സി വഴി സ്ഥിരനിയമനം നടത്തണമെന്ന് കേരള ഗവ. ഫാർമസിസ്റ്റ് അസോ. മെഡിക്കൽ കോളജ് മേ‍ഖല കൺവെൻഷൻ ആവശ്യപ്പെട്ടു. 1961ലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുക, സ്റ്റോർ വെരിഫിക്കേഷൻ ഓഫിസർ തസ്തിക അനുവദിക്കുക, ഡ്രഗ്സ്റ്റോറിൽ മരുന്നു സൂക്ഷിക്കാനുള്ള സ്ഥലം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. യോഗത്തിൽ ടി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. രൂപേഷ്, പ്രേമാനന്ദൻ, പി. മുരളി മോഹൻ, എം. സുഗതൻ, ടി.സി. അബ്ദുൽ ജലീൽ, എസ്.ആർ. സുമിത എന്നിവർ സംസാരിച്ചു. സ്റ്റോർ സൂപ്രണ്ട് എം.എസ്. ജോർജ് അഗത്വവിതരണം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.