ഗെയിൽ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ അനുവദിക്കില്ല -യൂത്ത്ലീഗ് കോഴിക്കോട്: നൂറുകണക്കിനു സാധാരണക്കാരുടെ കിടപ്പാടം പോലും നഷ്ടപ്പെടുന്ന ഗെയിൽ പദ്ധതിക്കെതിരായ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള പിണറായി സർക്കാറിെൻറ ശ്രമം അത്യന്തം ക്രൂരവും ഹീനവുമാണെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂരും ജന. െസക്രട്ടറി കെ.കെ. നവാസും പ്രസ്താവനയിൽ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് ഗെയിൽ ഇരകളെ അടിച്ചമർത്തുന്ന ഇടതുപക്ഷ സർക്കാർ ബംഗാളിലെ സിങ്കൂർ ഓർമിക്കുന്നത് നല്ലതാണ്. ഈ സമരത്തെ രക്തത്തിൽ മുക്കിക്കൊല്ലാൻ യൂത്ത്ലീഗ് അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.