നരിക്കുനി: വീര്യമ്പ്രം മഹല്ലിനു കീഴിൽ പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽഹിദായ ഇസ്ലാമിക് അക്കാദമിയിൽ നടന്ന മജ്ലിസുന്നൂർ മൂന്നാം വാർഷികവും ദുആ മജ്ലിസും എളേറ്റിൽ റേഞ്ച് പ്രസിഡൻറ് മുത്തലിബ് ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.സി. ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. മജ്ലിസുന്നൂർ സംസ്ഥാന കൺവീനർ ഹസൻ സഖാഫി പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാപനത്തിലെ വിദ്യാർഥി സംഘടനയായ ജെ.ടി.എസ് പുറത്തിറക്കിയ ഇഖ്റഅ് മാസികയും ശംസുൽ ഉലമ അനുസ്മരണ പതിപ്പും ആടാമ്പ്ര അബ്ദുൽ ഖാദർ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.