കോഴിക്കോട്: വാർധക്യം അവശതയല്ല, ആവേശമാണെന്ന് തെളിയിച്ച് ജീവിത സായാഹ്നത്തിലെത്തിയവർ ഒത്തുകൂടി. പാട്ടുപാടിയും കഥപറഞ്ഞും അവർ ഒറ്റപ്പെടലിനെ പടിക്കു പുറത്തുനിർത്തി. നാടൻ പാട്ടും തിരുവാതിരയും കവിതാലാപനവും സംഘഗാനവുമായി സാമൂഹിക നീതി വകുപ്പിെൻറ നേതൃത്വത്തിൽ െഎ.സി.ഡി.എസ് അർബൻ-2 വയോജന ദിനാചരണത്തിെൻറ ഭാഗമായി വെള്ളിമാടുകുന്ന് വൃദ്ധസദനത്തിൽ നടത്തിയ സംഗമം ആഹ്ലാദകരമായി. 200ഒാളം വൃദ്ധജനങ്ങളാണ് ഒത്തുചേരലിൽ പെങ്കടുത്തത്. മലയത്ത് അപ്പുണ്ണി, ലീല എന്നിവർ കഥകൾ അവതരിപ്പിച്ചു. വ്യത്യസ്ത മേഖലകളിൽ നേട്ടം കൊയ്ത 11 പേരെ ചടങ്ങിൽ ആദരിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിത രാജൻ അധ്യക്ഷത വഹിച്ചു. െഎ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജലി, കോർപറേഷൻ കൗൺസിലർ ബിജുലാൽ, ജോസഫ് റിബെല്ലോ, സീനത്ത് എന്നിവർ സംസാരിച്ചു. ശിശു വികസന സമിതി ഒാഫിസർ വി. പുഷ്പ സ്വാഗതവും കെ. ഗീതാകുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.