കോഴിക്കോട്: നവംബർ രണ്ടിന് നടക്കുന്ന രേവതി പട്ടത്താനം ആഘോഷത്തോടനുബന്ധിച്ച് തളി ക്ഷേത്രത്തിൽ നവംബർ മൂന്നു മുതൽ എട്ടു വരെ യജുർവേദ ലക്ഷാർച്ചന നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവംബർ രണ്ടിന് രേവതി പട്ടത്താന ദിവസം ഉദയാസ്തമയ പൂജയും നരസിംഹമൂർത്തിക്ക് നവകം, പഞ്ചഗവ്യം അഭിഷേകം എന്നിവയുമുണ്ടാകും. രാവിലെ എട്ടിന് കൂടല്ലൂർ നമ്പൂതിരിപ്പാട് നിശ്ചയിക്കുന്ന വേദപണ്ഡിതന് േക്ഷത്രം വാതിൽമാഠത്തിൽ സാമൂതിരി രാജാവ് പണക്കിഴി നൽകി ആദരിക്കും. പട്ടത്താന ശാലയിലേക്ക് ഘോഷയാത്രയുമുണ്ടാകും. തുടർന്ന് സാമൂതിരി സ്കൂളിൽ നടക്കുന്ന രേവതി പട്ടത്താന ചടങ്ങിെൻറ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ഇൗ വർഷത്തെ കൃഷ്ണഗീതി പുരസ്കാരത്തിന് അർഹനായ ജി.കെ. രാംമോഹന് സാമൂതിരി രാജ പുരസ്കാരം സമ്മാനിക്കും. മികച്ച ക്ഷേത്രകലാകാരനുള്ള പുരസ്കാരത്തിന് എം.കെ. നാരായണൻ അർഹനായി. വാർത്തസമ്മേളനത്തിൽ ടി.ആർ. രാമവർമ, ഗോവിന്ദ് ചന്ദ്രശേഖർ, ടി.എം. ബാലകൃഷ്ണ ഏറാടി, ഡോ. സർവോത്തമൻ നെടുങ്ങാടി, വി.എം. ചന്ദ്രദാസ്, പി.കെ. പ്രദീപ്കുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.