കടലുണ്ടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനമാചരിച്ചു. ഇടച്ചിറയിൽ നടന്ന ചടങ്ങിൽ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡൻറ് സി.പി. അളകേശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം കെ.പി. മനോഹരൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ഹെബീഷ് മാമ്പയിൽ, ബ്ലോക്ക് സെക്രട്ടറി പട്ടയിൽ ബാബു, മണ്ഡലം ഭാരവാഹികളായ പി. ഷൈജു, സുമേഷ് കുന്നത്ത്, മനോജ് മുല്ലപ്പള്ളി, കെ.പി. ഹരീന്ദ്രൻ, വിഭാഷ് പിലാക്കാട്ട്, സി.പി. അയ്യപ്പൻ, രാജൻ കോഹിനൂർ, കെ.വി. രമേശൻ, ഷിജി കുണ്ടിൽ, പി. പീതാംബരൻ, തോട്ടോളി അശോകൻ, ഹിജോഷ് മാമ്പയിൽ, ടി. മൊയ്തീൻ കോയ, കെ. അജയനാഥൻ, പുഴക്കൽ അനൂപ്, പി. പ്രദീപ് എന്നിവർ പങ്കെടുത്തു. 144, 145, 146 ബൂത്ത് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ദിനാചരണത്തിൽ ഡി.സി.സി അംഗം സി.എം. സതിദേവി, മണ്ഡലം സെക്രട്ടറി ഷൈജു, ബൂത്ത് പ്രസിഡൻറ് മൊയ്തീൻകോയ, പി.പി. പ്രകാശൻ, അഖിൽ, രാമദാസ് പാലക്കൽ, സിജിത്ത് പച്ചാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.