കാരാട്: കോട്ടക്കൽ മരവെട്ടത്തും കണ്ണൂരിലെ ചക്കരക്കല്ലിലും ഗെയിൽ ഗ്യാസ് പൈപ്പിനെതിരെ സമരം ചെയ്തവരെയും വെൽഫെയർ പാർട്ടി നേതാക്കളെയും ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ കാരാടിൽ പ്രകടനം നടത്തി. ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വാഴയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.സി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷാനിബ് ആർ.യു, ഒ.കെ. മുഅല്ലിഫ്, എം.എൻ. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.