ചേളന്നൂർ: വില്ലേജ് ഒാഫിസിലെ . ചേളന്നൂർ വില്ലേജിൽ നടക്കുന്ന അഴിമതിക്കും കൈക്കൂലിക്കുമെതിരെ പ്രതിഷേധമറിയിച്ചാണ് േപാസ്റ്റർ ഒട്ടിച്ചത്. ഒാഫിസ് ആവശ്യങ്ങൾ നടക്കണമെങ്കിൽ മദ്യവും കൈക്കൂലിയും നൽകണമെന്ന പരാതി നേരേത്ത ഉയർന്നിരുന്നു. നികുതിയടക്കാൻ 11 തവണ വരേണ്ടി വന്നെന്ന് കഴിഞ്ഞദിവസം ഒാഫിസിലെത്തി ബഹളംവെച്ച സ്ത്രീ പറയുന്നു. നികുതി ശീട്ടില്ലാതിരിന്നിട്ടും വാർഡ് അംഗത്തിെൻറ ശിപാർശയിൽ നിരവധിപേർ നികുതിയടച്ച് പോയതായും വരിനിന്നവർ പറയുന്നു. വില്ലേജ് ഒാഫിസർ അവധിയിലായതിനാൽ ചാർജ് ഒാഫിസറും ഒാഫിസ് കാര്യങ്ങൾക്കെത്തിയവരുമായി കശപിശ ഉണ്ടായി. ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിന് അപേക്ഷ നൽകാൻ ഏജൻറുമാർ വൻതുക കമീഷൻ ആവശ്യപ്പെടുന്നത് ഉദ്യോഗസ്ഥരുമായുള്ള അവിഹിതകൂട്ടുകെട്ടുകൊണ്ടാണെന്ന് അപേക്ഷകർ പരാതിപ്പെട്ടിരുന്നു. നടപടിയെടുക്കേണ്ടവർ കണ്ടില്ലെന്നുനടിക്കുന്നതാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സഹായകമാകുന്നത്. ശുചീകരിച്ചു കക്കോടി: ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഒാഫിസ് ജീവനക്കാരും പരിസരം ശുചീകരിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ, വൈസ് പ്രസിഡൻറ് ടി. ഷാഹിദ, വാർഡ് അംഗങ്ങളായ സജീവൻ കക്കടവത്ത്, വിൽസൺ, ഷിബു, ഉണ്ണികൃഷ്ണൻ, ഹരിദാസൻ, വിജില, ശ്രീജില, തങ്കമണി, റജുല, ശ്രീലത, സുഷമ, പ്രേമവല്ലി, ബിന്ദു എന്നിവരും അസിസ്റ്റൻറ് സെക്രട്ടറി സുനിൽകുമാറും ശുചീകരണത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.