മാവൂർ: ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി സർദാർ വല്ലഭ ഭായി പേട്ടലിെൻറ ജന്മദിനത്തിൽ ദേശീയോദ്ഗ്രഥന സന്ദേശം ഉയർത്തിപ്പിടിച്ച് മാവൂർ ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് തുടങ്ങിയ കൂട്ടയോട്ടം മാവൂർ അങ്ങാടി ചുറ്റി സ്കൂളിൽതന്നെ സമാപിച്ചു. പ്രധാനാധ്യാപകൻ ഇൻ ചാർജ് ഇ.പി. ശ്രീനിവാസൻ, വേണുഗോപാൽ നായർകുഴി, എസ്.എം.സി അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.