പുലർച്ച നഗരത്തിൽ വാഹനാപകടം: രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: നഗരത്തിൽ ചൊവ്വാഴ്ച പുലർച്ചയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. എരഞ്ഞിപ്പാലം ജങ്ഷനിൽ ഗുണ്ടൽപേട്ടിൽ നിന്ന് പാളയത്തേക്ക് ഏത്തക്കുലയുമായി വന്ന മിനിലോറിയും വടകരയിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ഓട്ടോഡ്രൈവർ വടകര അഴിയൂർ സ്വദേശി മഷ്ഹൂദ്(26), ഓട്ടോയിലുണ്ടായിരുന്ന ഗുഡല്ലൂർ നീലഗിരി സ്വദേശി നൗഫൽ(27) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ച ഒരുമണിയോടെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.