ഫാറൂഖ് കോളജ് എൻ.എസ്‌.എസ്‌ യൂനിറ്റുകൾ മൂന്നുവീട്​ നിർമിച്ചുനൽകും

ഫറോക്ക്: ഫാറൂഖ് കോളജ് എൻ.എസ്.എസ് യൂനിറ്റുകൾ പങ്കാളിത്ത ഗ്രാമങ്ങളിലായി മൂന്ന് വീടുകൾ നിർമിച്ചുനൽകും. എൻ.എസ്‌.എസ്‌ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ഫറോക്ക് നഗരസഭയിൽ ചുങ്കം ഡിവിഷനിലെ നേന്ത്രവീട്ടിൽ സുബൈദ, രാമനാട്ടുകര നഗരസഭയിലെ ഇരുപതാം ഡിവിഷനിലെ ചെള്ളിപ്പാടൻ ബീഫാത്തിമ എന്നിവർക്കുപുറമെ ഫാറൂഖ് കോളജിലെ വിദ്യാർഥി എന്നിവർക്കാണ് എൻ.എസ്‌.എസ്‌ വളൻറിയർമാർ പങ്കാളിത്ത ഗ്രാമവികസനസമിതി, വ്യാപാരികൾ, ക്ലബുകൾ തുടങ്ങിയവരുടെ സഹായത്തോടെ വീട് നിർമിച്ചുനൽകുന്നത്. കോഴിക്കോട് സർവകലാശാലയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യൂനിവേഴ്സിറ്റി എൻ.എസ്‌.എസ്‌ ഡിപ്പാർട്മ​െൻറ് പ്രഖ്യാപിച്ച അഭയം പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിക്കാനൊരുങ്ങുന്നത്. പങ്കാളിത്തഗ്രാമങ്ങളിൽ എൻ.എസ്‌.എസ്‌ വളൻറിയർമാർ നടത്തിയ ആരോഗ്യ-പരിസ്ഥിതി സർേവ എന്നിവയുടെ റിപ്പോർട്ട് കോളജ് പ്രിൻസിപ്പൽ വാർഡ് കൗൺസിലർമാർക്ക് കൈമാറി. പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ കമറുദ്ദീൻ പരപ്പിൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ആസിഫ് പുലിയാളി, കെ.എം. വിനീത, പ്രോഗ്രാം ഓഫിസർ ഡോ. എം. അബ്ദുൽ ജലീൽ, ഡോ. ടി. മുഹമ്മദലി, ഡോ. ടി.ആർ. ശോഭ, എസ്‌.എ. ബസാം, എ.എം. ഷാജി, പി.വി. അൻവർ ഷാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.