കുളമ്പുരോഗ നിയന്ത്രണ പദ്ധതി ഉദ്ഘാടനം നാളെ

കോഴിക്കോട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പി​െൻറ കീഴിൽ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ (എ.ഡി.സി.പി) ഭാഗമായുള്ള 22ാമത് കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 12ന് ജില്ല വെറ്ററിനറി കേന്ദ്രത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ജൂൺ ഒന്നുമുതൽ 26 വരെയുള്ള 21 പ്രവൃത്തിദിനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുത്തിവെപ്പിനായി 141 സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്. ഒരു ലൈവ് സ്റ്റോക് ഇൻസ്പെക്ടറും അറ്റൻഡറും അടങ്ങിയ സ്ക്വാഡ് കർഷകരെ സമീപിച്ച് ഉരുക്കളെ കുത്തിവെപ്പിന് വിധേയരാക്കുകയും പശുക്കളുെട ചെവിയിൽ 'കമ്മൽ' പിടിപ്പിക്കുകയും ചെയ്യും. ഇൻഷുറൻസ് പരിരക്ഷയടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഈ ഇയർടാഗ് നിർബന്ധമാണ്. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള പശുക്കുട്ടി, ഒമ്പതുമാസം ഗർഭമുള്ളവ എന്നിവയെ കുത്തിവെപ്പിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ഷീരസഹകരണ സംഘങ്ങൾ, ക്ഷീരവികസന വകുപ്പ്, വനംവകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എ.ഡി.സി.പി ജില്ല കോഒാഡിനേറ്റർ ഡോ. കെ. ജാൻസി, അസി. പ്രോജക്ട് ഓഫിസർ ഡോ. പി.കെ. ശിഹാബുദ്ദീൻ, ഡോ. സിന്ധു ബാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.