കോഴിക്കോട്: രണ്ടര പതിറ്റാണ്ടിെൻറ നിയമ പോരാട്ടങ്ങൾക്കൊടുവിൽ മാനാഞ്ചിറയിലെ കെട്ടിടവും ലൈബ്രറിയും ജില്ല ലൈബ്രറി കൗൺസിലിന് സ്വന്തം. കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന േയാഗത്തിലാണ് തീരുമാനം. മാനാഞ്ചിറയിൽ പ്രവർത്തിക്കുന്ന പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ കെട്ടിടവും 30 സെൻറ് ഭൂമിയും സ്ഥാവരജംഗമ വസ്തുക്കളും ലൈബ്രറി കൗൺസിലിന് കൈമാറി കലക്ടർ ഉത്തരവിറക്കി. ലൈബ്രറി കൗൺസിലിന് കൈമാറുന്നതിനെതിരെ എം.ടി. വാസുദേവൻ നായർ ഉൾപ്പെടെ ഒമ്പത് പേർ കോടതിയിൽ നൽകിയ അപേക്ഷ പിൻവലിക്കും. നിലവിൽ കോർപറേഷെൻറ ആനക്കുളം സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി കൗൺസിലിെൻറ പുസ്തകങ്ങൾ താമസിയാതെ മാനാഞ്ചിറയിലെ കെട്ടിടത്തിലേക്ക് മാറ്റും. സ്റ്റേറ്റ് ലൈബ്രറിയുടെ തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ജില്ല ലൈബ്രറി കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആദ്യകാലത്ത് കോഴിക്കോട് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലായിരുന്ന ലൈബ്രറി 1952ൽ ലോക്കൽ ലൈബ്രറി അതോറിറ്റി (എൽ.എൽ.എ) ഏറ്റെടുത്തു. കേടുപാട് സംഭവിച്ച കെട്ടിടം അമിതാഭ് കാന്ത് കലക്ടറായിരുന്നപ്പോൾ പുതുക്കിപ്പണിയാൻ നടപടിയായി. എന്നാൽ, പണി പൂർത്തീകരിക്കുന്നതിന് മുമ്പ് കലക്ടറുടെ ശിപാർശ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ലൈബ്രറി ഒരു സൊസൈറ്റിയെ ഏൽപിച്ചു. ഇതിനെതിരെ ലൈബ്രറി കൗൺസിലും ലൈബ്രറി ജീവനക്കാരും ഹൈകോടതിയിൽ കേസ് ഫയൽചെയ്തു. പിന്നീട് പബ്ലിക് ലൈബ്രറീസ് ആക്ട് പാസായതോടെ എൽ.എൽ.എ ഇല്ലാതാവുകയും ലൈബ്രറി പൂർണമായും ലൈബ്രറി കൗൺസിലിന് അവകാശപ്പെട്ടതാവുകയും ചെയ്തെങ്കിലും കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കൈമാറിയില്ല. കേസിൽ ലൈബ്രറി കൗൺസിലിന് അനുകൂലമായി വിധിയുണ്ടായെങ്കിലും കൈമാറ്റം അനിശ്ചിതമായി നീണ്ടു. പിന്നീട് എം.ടിയടക്കം ഒമ്പത് പേർ നൽകിയ ഹരജിയിൽ മുൻ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ഇൗ ഹരജി ഇപ്പോൾ പിൻവലിക്കാൻ തയാറായതോടെയാണ് നിയമയുദ്ധത്തിന് അന്ത്യമായത്. എം.ടിയുടെ ആഗ്രഹപ്രകാരം തന്നെ ലൈബ്രറി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ലൈബ്രറിയുടെ പേര് മാറ്റുന്നത് ഉൾപ്പെടെ ഉടനെ തീരുമാനിക്കും. അടിയന്തര അറ്റകുറ്റപ്പണിയും നടത്തും. എം.ടിയുടെ നേതൃത്വത്തിൽ അഡ്വൈസറി ബോർഡ് രൂപവത്കരിക്കും. വാർത്തസമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ മാസ്റ്റർ, എൻ. ശങ്കരൻ മാസ്റ്റർ, ബി. സുരേഷ്ബാബു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.