കോഴിക്കോട്: വി ഫാം ക്ലബിെൻറ കീഴിൽ ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് പശ്ചിമഘട്ടത്തിലെ കർഷകപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് ടൗൺഹാളിൽ നടക്കുന്ന പരിപാടി പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരി മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാർട്ടി നേതാക്കളും കർഷകനേതാക്കളും പങ്കെടുക്കും. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് ലോക പരിസ്ഥിതിദിനത്തിൽ നടത്തുന്ന വനവത്കരണ പദ്ധതികളുടെ വിവരങ്ങളും പദ്ധതിയിലെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും സോഷ്യൽഓഡിറ്റിങ്ങിന് വിധേയമാക്കുക, വനവത്കരണത്തിനുള്ള നഴ്സറികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ കർഷക കൂട്ടായ്മകളുടെ പിന്തുണ തേടുക, വയൽനികത്തൽ കർശനമായി നിരോധിക്കുക, ജലമലിനീകരണം തടയാനുള്ള നടപടി സ്വീകരിക്കുക, കപട പരിസ്ഥിതിസംരക്ഷകരുടെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റിയും വൻകിടക്കാരുമായുള്ള ബന്ധങ്ങളെപ്പറ്റിയും അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൺവെൻഷൻ നടത്തുന്നത്. ക്ലബ് ചെയർമാൻ ജോയ് കണ്ണഞ്ചിറ, ഫാ. ജോർജ് തീണ്ടാപ്പാറ, ജിജോ വട്ടോത്ത്, ബാബു പൈക്കയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.