വിധവയുടെ 10 സെൻറ്​ ജപ്തി ചെയ്യാൻ എസ്.ബി.ഐ; നാട്ടുകാര്‍ തടഞ്ഞു

സുല്‍ത്താന്‍ ബത്തേരി: വിധവയും രണ്ടു പെണ്‍കുട്ടികളും മാത്രം താമസിക്കുന്ന വീടും 10 സ​െൻറ് സ്ഥലവും ജപ്തി ചെയ്യാനെത്തിയ എസ്.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. 55,000 രൂപ കുടിശ്ശികയായതി​െൻറ പേരിലാണ് ചുള്ളിയോടുള്ള വിധവയെയും രണ്ടു പെണ്‍കുട്ടികളേയും വഴിയിലിറക്കാനായി ബത്തേരി ബ്രാഞ്ചിലെ എസ്.ബി.ഐ ഉദ്യോഗസ്ഥര്‍ വന്‍ പൊലീസ് സന്നാഹത്തോടെ ആമീനെയും കൂട്ടി വീട്ടിലെത്തിയത്. ഈ സമയത്ത് പെണ്‍കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ജോലിസ്ഥലത്തായിരുന്ന അമ്മയെ വിളിച്ച് മക്കള്‍ കാര്യം അറിയിച്ചതിെനത്തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി. ഇതിനിടെ നാട്ടുകാരും സ്ഥലത്തെത്തി. പണം അടക്കാന്‍ കുറച്ചുകൂടി സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എസ്.ബി.ഐ ജീവനക്കാര്‍ അംഗീകരിക്കാന്‍ തയാറായില്ല. ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നതിന് കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്തെത്തിച്ചു. ഇതോടെ നാട്ടുകാരും രംഗത്തെത്തി. ഒരു കാരണവശാലും ജപ്തി നടക്കില്ലെന്നും അഥവാ ജപ്തി നടത്തണമെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. മറ്റു വഴിയില്ലാതെ വന്നതോടെ എസ്.ബി.ഐ ജീവനക്കാര്‍ സ്ഥലംവിടുകയായിരുന്നു. രണ്ടാം തീയതി വരെ തുക തിരിച്ചടക്കാന്‍ സാവകാശം നല്‍കിയിട്ടുണ്ട്. അഞ്ചു മാസം മുമ്പുതന്നെ ജപ്തി നടപടിയുമായി മുന്നോട്ടു പോകുമെന്ന് വീട്ടുടമയെ അറിയിച്ചതാണെന്ന് എസ്.ബി.ഐ അധികൃതർ പറഞ്ഞു. എന്നാല്‍, 42,000 രൂപ ബാങ്കില്‍ അടച്ചതാണെന്നും ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് അടച്ച അക്കൗണ്ട് മാറിപ്പോയതാണെന്നും വീട്ടുടമസ്ഥ പറഞ്ഞു. 3.70 ലക്ഷം രൂപയാണ് ആകെ അടക്കാനുള്ളത്. ഇതിന്മേല്‍ കുടിശ്ശിക വന്നതിനെത്തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടിയുമായി രംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റ് കൽപറ്റ: കന്നുകാലി കശാപ്പും വിൽപനയും നിരോധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൽപറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ടൗണിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. സി.പി.എം കൽപറ്റ ഏരിയ സെക്രട്ടറി എം.ഡി. സെബാസ്റ്റ്യൻ, നടൻ അബു സലീമിന് ബീഫ് കറി കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.എം. ഷംസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ഹാരിസ് സംസാരിച്ചു. കേണിച്ചിറ: ഡി.വൈ.എഫ്.ഐ പൂതാടി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേണിച്ചിറ ടൗണിൽ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. പ്രവർത്തകർ പ്രതിഷേധ പ്രകടനമായി എത്തി ബീഫും കപ്പയും വിതരണം ചെയ്തു. എ.വി. ജയൻ ഉദ്ഘാടനം ചെയ്തു. എം.ജി. ശശി, എ.എൻ. ബാലകൃഷ്ണൻ, സജിൽ, മഹേഷ്, അജീഷ്, ശരത് എന്നിവർ സംസാരിച്ചു. പുൽപള്ളി: ഇരുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം ചെയ്തു. വി.ജി. സതീഷ്, കെ.എസ്. ഷിനു, ടി.ആർ. രവി എന്നിവർ സംസാരിച്ചു. ചീരാൽ: ഡി.വൈ.എഫ്.ഐ ചീരാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീഫ്ഫെസ്റ്റ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പി.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സി. ശിവശങ്കരൻ, എൻ. സിദ്ദീഖ്, എം.എസ്. ഫെബിൻ, കെ.വൈ. നിധിൻ എന്നിവർ സംസാരിച്ചു. കെ.എസ്. സുനിൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.