കുറ്റ്യാടി: സ്കൂളുകളിൽ ഇത്തവണ പുതുമകളോടെ പുതുവർഷാരംഭം. ഗ്രീൻ േപ്രാട്ടോകോൾ പാലിക്കേണ്ടത് നിർബന്ധമായതിനാൽ സ്കൂൾ പ്രവേശനോത്സവം പ്ലാസ്റ്റിക് മുക്തമാകും. പ്രവേശനോത്സവ ബാനർ ഫ്ലക്സ് ഒഴിവാക്കി തുണിയിൽ പ്രിൻറ് ചെയ്ത് ബി.ആർ.സികൾ മുഖേന വിതരണം ചെയ്യും. പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കും മുേമ്പ കുട്ടികളുടെ കൈകളിൽ എത്തിക്കണമെന്നും നിർദേശമുണ്ട്. മിക്ക പുസ്തകങ്ങളും സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. ഗവ. സ്കൂളുകളിൽ സർക്കാർ ആഭിമുഖ്യത്തിൽ കൈത്തറി യൂനിഫോമുകൾ വിതരണത്തിനെത്തി. എന്നാൽ, എയ്ഡഡ് സ്കൂളുകളിൽ കൈത്തറിക്കു പകരം നിലവിലെ യൂനിഫോംതന്നെ നൽകാം. അതിനുള്ള ഫണ്ട് ഹെഡ്മാസ്റ്റർമാർ മുഖേന ലഭ്യമാക്കും. ക്ലാസ് കയറ്റം കിട്ടിയ വിദ്യാർഥികളുടെ നിലവാരമറിയാൻ പ്രീടെസ്റ്റ് നടത്തണം. അതിെൻറ ഫലം സംബന്ധിച്ച് ജൂൺ 15നു മുമ്പ് ക്ലാസ് പി.ടി.എകൾ വിളിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം. പരിസ്ഥിതിദിനം പ്രമാണിച്ച് സ്കൂളുകളിൽ ഇത്തവണ മഴക്കുഴി നിർമിക്കണം. എല്ലാ കുട്ടികളും സ്വന്തമായി മരം നടണം. നേരത്തേ വനംവകുപ്പ് മുഖേന വിതരണം ചെയ്തിരുന്ന തൈകൾ ഇത്തവണ വിദ്യാഭ്യാസ വകുപ്പു തന്നെയാണ് വിതരണം ചെയ്യുന്നത്. ഹെഡ്മാസ്റ്റർമാർ തൈകൾ ശേഖരിച്ച് സ്കൂളിലെത്തിക്കണം. സ്വന്തമായി ഭൂമിയില്ലാത്ത കുട്ടികൾ പൊതുസ്ഥലത്തെങ്കിലും ഒരു മരം നടണം. കൂടാതെ സ്കൂളിൽ ജൈവോദ്യാനം നിർമിക്കണം. സ്കൂൾ തുറക്കുംമുേമ്പ കിണറും വാട്ടർ ടാങ്കും വൃത്തിയാക്കണം. ഇതിെൻറ മുന്നോടിയായി നൂൺ മീൽ ഓഫിസർമാർ സ്കൂളുകളിലെ കിണർ, പാചകപ്പുര എന്നിവ സന്ദർശിച്ചു. അപകടകരമായ നിലയിൽ സ്കൂൾ വളപ്പിലുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റണം. ജൂൺ ഒന്നിനുതന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കണം. ...................................... kz10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.