ആരോഗ്യ ഭീഷണി ഉയർത്തി ഇതര സംസ്ഥാന തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങൾ

------------ നാദാപുരം: മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പാർപ്പിട കേന്ദ്രങ്ങൾ രൂക്ഷമായ ആരോഗ്യ, പരിസ്ഥിതി ഭീഷണിയിൽ. മതിയായ സുരക്ഷാ സംവിധാനങ്ങളോ, മാലിന്യ സംസ്കരണ മുന്നൊരുക്കങ്ങളൊ ഇല്ലാതെയാണ് ഇത്തരം അനധികൃത പാർപ്പിട കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്തിൽനിന്നുള്ള അനുവാദമോ, ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇവിടങ്ങളിൽ വാടക ഈടാക്കി തൊഴിലാളികളെ കുത്തിനിറക്കുകയാണ്. നാദാപുരം ബസ്സ്റ്റാൻറിനു പിറകുവശത്തായി വലിയ പള്ളിക്കു സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ ഗ്രാമപഞ്ചായത്തധികൃതർ പരിശോധന നടത്തിയപ്പോൾ ഞെട്ടിക്കുന്ന അവസ്ഥയാണ് കണ്ടത്. 30ഓളം പേർ തിങ്ങിപ്പാർക്കുന്ന ഷെഡിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മലം നിറഞ്ഞുകിടക്കുന്ന കക്കൂസ്, സമീപത്തായി രണ്ട് വലിയ കുഴികൾ. ഇതിൽ മലിനജലം കെട്ടിക്കിടക്കുന്നു. കുഴികൾ നിറയെ അറവ് മാലിന്യങ്ങളും മറ്റു പലവിധ മാലിന്യങ്ങളും. കൊതുകുകളും, പുഴുക്കളും നിറഞ്ഞ പരിസരം. അറവ് മാലിന്യം തള്ളാൻ വന്ന ഇറച്ചി വിൽപനക്കാരനെ അധികൃതർ കൈയോടെ പിടികൂടുകയും ചെയ്തു. ഒരാൾക്ക് 1200 രൂപ വീതമാണ് മാസവാടക ഈടാക്കിയിരുന്നത്. ഷെഡിലെ ആളുകളെ അഞ്ചു ദിവസത്തിനകം ഒഴിപ്പിക്കാൻ ഉടമക്ക് നോട്ടീസ് നൽകി. മേഖലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ കാലവർഷത്തിന് മുമ്പായി തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴവെള്ളത്തിൽ മലിനജലം കൂടി കലരുന്നതോടെ പകർച്ചവ്യാധികൾ വ്യാപകമാകാനിടയുണ്ട്. ....................... kz9
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.