അധ്യാപക നിയമനം ---

മേപ്പയൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ- മാത്തമാറ്റിക്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം മേയ് 31ന് രാവിലെ 10ന് വി.എച്ച്.എസ്.ഇ ഓഫിസിൽ നടക്കും. കരനെൽ വിത്ത് വിതരണം മേപ്പയൂർ: 10 സ​െൻറ് സ്ഥലത്തിൽ കുറയാതെ കരനെൽ കൃഷി ചെയ്യുന്നതിന് താൽപര്യമുള്ള കീഴരിയൂർ പഞ്ചായത്തിലെ കർഷകർ അപേക്ഷ, നികുതി ശീട്ടി​െൻറ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവയുമായെത്തി കൃഷിഭവനിൽനിന്ന് നെൽവിത്ത് കൈപ്പറ്റണം. സ്കൂൾ വാഹന പരിശോധന ഇന്ന് കൊയിലാണ്ടി: സബ് ആർ.ടി ഓഫിസി​െൻറ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച രാവിലെ ഒമ്പതിന് ചെങ്ങോട്ടുകാവ് ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ആർ.ടി.ഒ എ.കെ. ദിലു അറിയിച്ചു. സി.എച്ച് ഓഡിറ്റോറിയത്തിൽ സ്കൂൾ ബസുകൾ കൈകാര്യം ചെയ്യുന്നവർക്ക് ബോധവത്കരണ ക്ലാസും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.