ഖുർആനെ അടുത്തറിയണം ^ഖലീൽ ഹുദവി ----------------------

---------------------------------------------------------------------- നാദാപുരം: ഖുർആനെ അടുത്തറിയാൻ വിശ്വാസികൾ തയാറാകണമെന്ന് പണ്ഡിതനും പ്രഭാഷകനുമായ ഖലീൽ ഹുദവി അൽ മാലിക്കി. നാദാപുരത്ത് എസ്.കെ.എസ്.എസ്.എഫ് സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുർആ​െൻറ അർഥമറിഞ്ഞ് പാരായണം ചെയ്താൽ മനുഷ്യമനസ്സുകളിൽ വലിയ പരിവർത്തനം സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടുമല ബാപ്പു മുസ്‌ലിയാർ നഗറിൽ നടന്ന ചടങ്ങിൽ പാത്തുംകര മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പ്രഭാഷണ സീഡി ആതിക മജീദിന് നൽകി ഖലീൽ ഹുദവി പ്രകാശനം നിർവഹിച്ചു. സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ, എസ്.വൈ.എസ് ജില്ല കമ്മിറ്റി അംഗം മുഹമ്മദ് പടിഞ്ഞാറത്തറ, നാദാപുരം പ്രസ്‌ക്ലബ് പ്രസിഡൻറ് എം.കെ. അഷ്‌റഫ്, ടി.വി.സി. അബ്ദുസ്സമദ് ഫൈസി, എൻ.കെ. ജമാൽ, വി.ടി.കെ. മുഹമ്മദ്, റാഷിദ് അശ്അരി, ബഷീർ വേവം എന്നിവർ സംസാരിച്ചു. .............................. kz11
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.