എ.കെ. ശശീന്ദ്രൻ എം.എൽ.എ സ്ഥാനം രാജിവെക്കണം

കോഴിക്കോട്: മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരെ സ്ത്രീപീഡനത്തിന് കോടതി കേസെടുത്ത സാഹചര്യത്തിൽ അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് കേരള ജനത പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രാമദാസ് വേങ്ങേരി സ്പീക്കർക്ക് അയച്ച ഫാക്സ് സന്ദേശത്തിൽ ആവശ്യപ്പെട്ടു. കാലിവിൽപന നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നും രാജ്യത്തെ ഫെഡറൽ ഭരണസംവിധാനം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും കേരള ജനത പാർട്ടി യോഗം ആവശ്യപ്പെട്ടു. സദാനന്ദൻ ചേളന്നൂർ അധ്യക്ഷത വഹിച്ചു. വിവാഹം ചേളന്നൂർ: ഇരുവള്ളൂർ കോറോത്തുപൊയിലിലെ ചേന്നടി പ്രേമരാജ​െൻറയും (റിട്ട. പൊതുമരാമത്ത് വകുപ്പ്) ധനലക്ഷ്മിയുടെയും മകൾ പ്രജിനയും മടവൂർമുക്കിലെ പരീക്കാട്ട് ബാലകൃഷ്ണൻ നായരുടെയും ഭാനുമതി അമ്മയുടെയും മകൻ സനലും വിവാഹിതരായി. ചേളന്നൂർ: എരവന്നൂർ സാരഥി വായനശാലക്കടുത്ത പരേതനായ അന്തളശ്ശേരി മീത്തൽ ബാലകൃഷ്ണൻ നായരുടെയും പരേതയായ ശ്രീദേവി അമ്മയുടെയും മകൻ ഗണേശനും ഇരുവള്ളൂർ കൊരഞ്ഞിക്കണ്ടിയിൽ സോമ​െൻറയും പ്രസീതയുടെയും മകൾ ശ്രുതിയും വിവാഹിതരായി. അനുസ്മരണ യോഗം കോഴിക്കോട്: കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി ടി.ഇ. രാഘവൻ നായരെ അനുസ്മരിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.കെ. രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് മെംബർ കെ.എം. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. എം.സി. ഹരിദാസൻ നമ്പ്യാർ, ടി.പി. മാധവൻ, പി. സലീം, ഡോ. പ്രകാശ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻറ് പി.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. സുലൈമാൻ സ്വാഗതവും ജോ. സെക്രട്ടറി പി.കെ. മുരളീധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.