റേഷൻ കാർഡ് വിതരണം നാളെ മുതൽ

കോഴിക്കോട്: കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് ഓഫിസി​െൻറ പരിധിയിലുള്ള റേഷൻകാർഡുകൾ ജൂൺ ഒന്നു മുതൽ വിതരണം ചെയ്യും. തീയതി, കട നമ്പർ, വിതരണ സ്ഥലം എന്നീ ക്രമത്തിൽ: ജൂൺ ഒന്ന്– 62, 66, 134 – ടി.ബി ക്ലിനിക്, ഫ്രാൻസിസ് റോഡ്, ജൂൺ രണ്ട് – 48, 50, 51, 52– പഴയ കോർപറേഷൻ ഓഫിസ് (കുടുംബശ്രീ െപ്രാജക്ട് ഓഫിസ്), ജൂൺ മൂന്ന് – 53, 63, 132, 133– കുറ്റിച്ചിറ എൽ.പി.എസ്, ജൂൺ അഞ്ച് – 60, 61, 135 – പള്ളിക്കണ്ടി മദ്രസ. സമയം രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെ. കാർഡി​െൻറ വില – മുൻഗണന, അന്ത്യോദയ വിഭാഗങ്ങൾക്ക് 50 രൂപ. പൊതുവിഭാഗത്തിന് 100 രൂപ. റേഷൻകാർഡുടമയോ, തിരിച്ചറിയൽ കാർഡുമായി വരുന്ന കുടുംബാംഗമോ പണം നൽകി റേഷൻകാർഡ് കൈപ്പറ്റണം. ഒരു റേഷൻകാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളുടെയും ആധാർ നിർബന്ധമായും റേഷൻകാർഡുമായി ലിങ്ക് ചെയ്യേണ്ടതാണ്. അപ്രകാരം ആധാർ നൽകിയിട്ടില്ലാത്തവർ ആധാറി​െൻറ കോപ്പിയിൽ റേഷൻകാർഡ് നമ്പർ എഴുതി റേഷൻകാർഡ് വിതരണ സ​െൻററുകളിൽ ഏൽപിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.