ബാലുശ്ശേരി: മുക്കാൽ കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് കമ്പത്തുനിന്നും വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവ് കൈമാറുന്നതിനിടെ ഇടുക്കി മാപ്പനാടിയിൽ ജോസ് ആൻറണി (42), നരിക്കുനി വൈലാങ്കരവീട്ടിൽ മുഹമ്മദ് അഷ്റഫ് (50) എന്നിവരെയാണ് ബാലുശ്ശേരിമുക്കിൽവെച്ച് ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ആർ.എൻ. ബൈജുവും സംഘവും അറസ്റ്റുചെയ്തത്. ഇടുക്കിയിൽനിന്നും ജോസ് ആൻറണി കഞ്ചാവുമായി രാത്രി ബാലുശ്ശേരിയിൽ എത്തുമെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇരുവരും പിടിയിലായത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ജോസ് ആൻറണി രണ്ടുവർഷത്തെ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ കഞ്ചാവ് എത്തിച്ചുനൽകുന്നുണ്ടെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. 'ഇടുക്കി കഞ്ചാവ്' എന്നപേരിൽ കമ്പത്തുനിന്നും മറ്റും കഞ്ചാവ് വാങ്ങി കൂടിയ വിലക്ക് നൽകുകയാണ് ഇയാളുടെ രീതി. നരിക്കുനി, ബാലുശ്ശേരി മേഖലയിലെ ചില്ലറ വിൽപനക്കാരനാണ് അറസ് റ്റിലായ മുഹമ്മദ് അഷ്റഫ്. രണ്ട് പ്രതികളെയും പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനക്ക് അസി. എക്സൈസ് ഇൻസ്പെക്ടർ െഎ.എം. കരുണാകരൻ, പ്രിവൻറീവ് ഒാഫിസർമാരായ യു.പി. മനോജ്, എ.എൻ. തമ്പി, സിവിൽ എക്സൈസ് ഒാഫിസർമാരായ വി. പ്രജിത്ത്, സി.പി. ഷാജു, പ്രഭിത്ത്ലാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.