കെ.സി. കരുണാകരൻ ഇന്ന് വിരമിക്കും

പേരാമ്പ്ര: ലഹരിവിരുദ്ധ ബോധവത്കരണത്തിലൂടെ എക്സൈസ് വകുപ്പി​െൻറ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച അസി. എക്സൈസ് ഇൻസ്പെക്ടർ കെ.സി. കരുണാകരൻ രണ്ടര പതിറ്റാണ്ടു കാലത്തെ സേവനത്തിനുശേഷം പടിയിറങ്ങുന്നു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായ കരുണാകരൻ 1991ലാണ് എക്സൈസ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. കോഴിക്കോട് ജില്ലയിലെ വിവിധ ഓഫിസുകളിൽ പ്രവർത്തിച്ച ശേഷമാണ് പേരാമ്പ്രയിലെത്തുന്നത്. അസി. എക്സൈസ് ഇൻസ്പെക്ടറായി ബുധനാഴ്ച വിരമിക്കുന്ന കരുണാകരൻ നേതൃത്വം നൽകി അവതരിപ്പിച്ചുവരുന്ന ബോധവത്കരണ നാടകം ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനകം ആയിരത്തിലധികം വേദികളിൽ ഈ നാടകം അവതരിപ്പിച്ചു കഴിഞ്ഞു. ഔദ്യോഗിക രംഗത്തെ വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീനയാണ് ജീവിതപങ്കാളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.