പേരാമ്പ്ര: കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ ഒാഫിസ് മുറിയിൽ കയറി പ്രധാനാധ്യാപികയെ ചീത്തവിളിക്കുകയും മുഖത്തടിക്കുകയും ചെയ്തുവെന്ന കേസിൽ പ്രതി മൊട്ടന്തറ എഴുത്താണിക്കുന്നുമ്മൽ പ്രകാശ് ജോണിനെ (48), പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി മൂന്നുമാസം തടവിനും 2000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുമാസം കൂടി തടവ് അനുഭവിക്കണം. 2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മകൻ ക്ലാസിൽ പതിവായി വൈകിയെത്തിയതിന് പ്രകാശ് ജോണിനെ വിളിച്ചുവരുത്തിയപ്പോഴാണ് പ്രകോപിതനായി പ്രധാനാധ്യാപിക പുഷ്പലതയെ അടിച്ച് പരിക്കേൽപിെച്ചന്നാണ് കേസ്. പേരാമ്പ്ര പൊലീസ് ചാർജ് ചെയ്ത കേസിൽ പരാതിക്കാരിക്കു വേണ്ടി എ.പി.പി. ഷിബ്ദാസ് ഹാജരായി. മാലിന്യനിക്ഷേപം പഞ്ചായത്ത് സ്റ്റേഡിയത്തിൽ ബാലുശ്ശേരി: മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച ബാലുശ്ശേരി പഞ്ചായത്തിലെ മാലിന്യങ്ങൾ ചാക്കിൽകെട്ടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിക്ഷേപിച്ച നിലയിൽ. ലക്ഷത്തോളം രൂപ മുടക്കി സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റ് പ്രവർത്തനം നിലച്ചതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളും ചാക്കിൽ കെട്ടി പഞ്ചായത്ത് സ്റ്റേഡിയം ഷോപ്പിങ് കോംപ്ലക്സിനു മുന്നിൽ സ്ഥാനംപിടിച്ചിരുന്നു. തൊട്ടടുത്താണ് എ.എം.എൽ.പി സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി റോഡരികിലെ മാലിന്യക്കെട്ടുകൾ ഇപ്പോൾ സ്റ്റേഡിയം പവിലിയൻ കെട്ടിടത്തിനു മുന്നിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപവാസികൾ ഇതിനെതിരെ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.