എൽ.ഡി.എഫ് ബഹുജനറാലിയും പൊതുസമ്മേളനവും

ചേളന്നൂർ: എൽ.ഡി.എഫ് സർക്കാറി​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുമാരസ്വാമിയിൽ നടന്ന ബഹുജന റാലിയും പൊതുസമ്മേളനവും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സമസ്തമേഖലയിലുമൂന്നിയ വികസനം എൽ.ഡി.എഫ് സർക്കാറിന് നടപ്പാക്കാൻ കഴിഞ്ഞെന്നും നവകേരള മിഷൻ, ഹരിതകേരളം പദ്ധതി എന്നിവ ഫലവത്തായി നടപ്പാക്കാൻ സർക്കാറിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖല, ഫിഷറീസ് വകുപ്പ് തുടങ്ങി എല്ലാ മേഖലയിലും വികസനക്കുതിപ്പിലാണ് കേരളമെന്നും കേന്ദ്ര സർക്കാറി​െൻറ വർഗീയ നിലപാടുകളെ വിമർശിക്കുകയും ചെയ്തു. മണ്ഡലം കൺവീനർ മാമ്പറ്റ ശ്രീധരൻ അധ്യക്ഷത വഹിച്ചു. എം.എൽ.എ എ.കെ. ശശീന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. ചന്ദ്രൻ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, സ്വാഗതസംഘം കൺവീനർ എൻ. രമേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.