കന്നുകാലി വിൽപന നിരോധനം: എസ്​.ടി.യു പ്രക്ഷോഭത്തിന്​

കന്നുകാലി വിൽപന നിരോധനം: എസ്.ടി.യു പ്രക്ഷോഭത്തിന് കോഴിക്കോട്: അറവുശാലകൾക്ക് കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം സാമ്പത്തിക, തൊഴിൽ രംഗങ്ങളിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ലക്ഷക്കണക്കിന് കച്ചവടക്കാരെയും തൊഴിലാളികളെയും നടപടി സാരമായി ബാധിച്ചുവെന്നും മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) സംസ്ഥാന കൗൺസിൽ വിലയിരുത്തി. കേന്ദ്ര സർക്കാറി​െൻറ ഈ നടപടിക്കെതിരെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ പ്രസിഡൻറ് ടി. മൊയ്തീൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ജൂൺ ആദ്യവാരത്തിൽ ജില്ലകളിൽ കേന്ദ്ര സർക്കാർ ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദ്കുട്ടി ഉണ്ണികുളം കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.എൽ. അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.എ. മുസ്തഫ, യു. പോക്കർ, അഡ്വ. വേളാട്ട് അഹമ്മദ്, കെ.എ. റിയാസുദ്ദീൻ, വി.കെ.സി. മജീദ്, വി.പി. റഷീദ്, പി. വീരാൻ ഹാജി, മുസ്തഫ തളിപ്പറമ്പ്, വി.സി. മുസ്തഫ, എം.പി. ഗഫൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. മൊയ്തീൻകുട്ടി എന്ന കുഞ്ഞുട്ടി (പ്രസി), കെ.എൽ. അഷ്റഫ് (ജന. സെക്ര), കെ.എ. റിയാസുദ്ദീൻ (ട്രഷ), എം. സത്താർ, മാനു പെരുന്താച്ചി (വൈസ് പ്രസി), എം.കെ. ഷാജിർ, റഫീഖ് മലപ്പുറം (സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.