ഒാമശ്ശേരി ഗ്രാമപഞ്ചായത്ത്​ വികസന സെമിനാർ സംഘടിപ്പിച്ചു

ഒാമശ്ശേരി: ഗ്രാമപഞ്ചായത്തി​െൻറ 2017^18 വർഷത്തെ വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട കരട് പദ്ധതിയും വികസനരേഖയും അംഗീകരിക്കുന്നതിനായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.ജെ. മനു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ടി. സക്കീന ടീച്ചർ അവതരിപ്പിച്ച കരട് പദ്ധതിയിൽ കാർഷിക മേഖലക്കും ഗ്രാമീണ റോഡുകളുടെ റീടാറിങ്, മാലിന്യ സംസ്കരണം എന്നിവക്കും ക്ഷീര വികസന മേഖലക്കും മുൻഗണന നൽകിക്കൊണ്ടുള്ള ആറു കോടിയുടെ പദ്ധതിയാണ് നൽകിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ്കുട്ടി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി മെംബർമാരായ പി.വി. അബ്ദുറഹിമാൻ, ഫാത്തിമ വടക്കിനിക്കണ്ടി, വാർഡ് മെംബർമാരായ കെ.കെ. രാധാകൃഷ്ണൻ, ഗ്രേസി നെല്ലിക്കുന്നേൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. അബ്ദുല്ല സ്വാഗതവും പി. രാജീവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.