മുഖ്യമന്ത്രിയുടെ സന്ദർശനം: സ്വാഗതസംഘമായി

കൽപറ്റ: ജൂൺ നാലിന് കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഗോത്രബന്ധു സംസ്ഥാനതല ഉദ്ഘാടനം, കുടുംബശ്രീ റിവോൾവിങ് ഫണ്ട് വിതരണം, ലാപ്ടോപ് വിതരണം എന്നിവക്കുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഒ.ആർ. കേളു എം.എൽ.എ, എ.ഡി.എം കെ.എം. രാജു എന്നിവരും യോഗത്തിൽ സംബന്ധിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ 4574 ആദിവാസികൾക്ക് വീട് അനുവദിച്ചതി​െൻറയും 241 പേരെ ആദിവാസി ടീച്ചർമാരായി പ്രഖ്യാപിക്കലും നടക്കും. സർക്കാറി​െൻറ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. സി.കെ. ശശീന്ദ്രൻ എം.എൽ.എ ചെയർമാനും കലക്ടർ കൺവീനറും ആയി രൂപവത്കരിച്ച സംഘാടകസമിതിയിൽ ജില്ലയിലെ എം.എൽ.എമാർ, ജനപ്രതിനിധികൾ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, മുനിസിപ്പൽ ചെയർമാൻ, സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, കുടുംബശ്രീ കോ-ഓഡിനേറ്റർ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളാണ്. പാമ്പ്ര പ്ലാേൻറഷനിലെ ശോച്യാവസ്ഥക്ക് മാറ്റമില്ല; തൊഴിലാളികൾ വെട്ടിലാകുന്നു കേണിച്ചിറ: പാമ്പ്ര സർക്കാർ പ്ലാേൻറഷനിലെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയില്ലാത്തത് തൊഴിലാളികളെ വെട്ടിലാക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തൊഴിൽ സമരത്തോടാണ് അധികൃതർ മുഖംതിരിച്ചിട്ടുള്ളത്. സമരത്തി​െൻറ ഭാഗമായി തൊഴിലാളികൾ വേലി കെട്ടിത്തിരിച്ച ഭൂമിയിൽ വിളവിറക്കലും വിളവെടുപ്പും നടക്കുമ്പോൾ അടുത്ത കാലത്തൊന്നും പ്രശ്ന പരിഹാരത്തിനുള്ള സാധ്യതയുണ്ടാകുന്നില്ല. വനം വകുപ്പി​െൻറ ഉടമസ്ഥതയിലുള്ള, പൂതാടി പഞ്ചായത്തിലെ പാമ്പ്ര സർക്കാർ പ്ലാേൻറഷനിൽ രണ്ടായിരത്തി​െൻറ തുടക്കത്തിലാണ് തൊഴിൽസമരം തുടങ്ങിയത്. തൊഴിൽ അല്ലെങ്കിൽ നഷ്ടപരിഹാരം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. ആയിരം ഏക്കറിലേറെ വരുന്ന തോട്ടത്തിലെ പകുതിയോളം ഭാഗത്താണ് കുടിൽകെട്ടി സമരം നടത്തുന്നത്. ഓരോരുത്തരും വേലികെട്ടി 'സ്വന്ത'മാക്കിയ രണ്ടേക്കറിൽ കപ്പ, ചേന, ഇഞ്ചി എന്നിവയൊക്കെ കൃഷിചെയ്യുന്നുണ്ട്. സമരത്തി​െൻറ തുടക്കത്തിലുണ്ടായിരുന്ന കുടിലുകളിൽ പകുതിയോളം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. സമരം കണ്ടഭാവംപോലും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 1970‍​െൻറ തുടക്കത്തിലാണ് പാമ്പ്രയിൽ പ്ലാേൻറഷൻ ജോലികൾ തുടങ്ങിയത്. 1000 ഏക്കറോളം ഭാഗത്ത് കാപ്പിയും കുരുമുളകും വെച്ചുപിടിപ്പിച്ചു. പിന്നീട് കാൽ നൂറ്റാണ്ടോളം തോട്ടം നല്ലരീതിയിൽ നടന്നു. തൊഴിൽ, കൂലി, ആനുകൂല്യങ്ങൾ എന്നിവയൊക്കെ തൊഴിലാളികൾക്ക് മുറക്ക് ലഭിച്ചു. അന്ന് വനം വകുപ്പായിരുന്നു തോട്ടം നോക്കിനടത്തിയിരുന്നത്. ലോഡ് കണക്കിന് കാപ്പിയും കുരുമുളകും അക്കാലത്ത് ഇവിടെനിന്ന് കയറ്റിപ്പോയി. തോട്ടം നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനാണ് വനംവകുപ്പ് കെ.എഫ്.ഡി.സിയെ ക്ഷണിക്കുന്നത്. അവർ എത്തിയതോടെ പ്ലാേൻറഷ​െൻറ പ്രവർത്തനം താളംതെറ്റുകയായിരുന്നു. 2002 കാലത്ത് വിളവെടുപ്പും മറ്റും തോന്നിയപോലെയായി. തൊഴിലാളികൾ കാര്യം തിരക്കി കെ.എഫ്.ഡി.സി ഓഫിസിൽ കയറിയിറങ്ങാൻ തുടങ്ങിയതോടെ ഒരുദിവസം ഓഫിസ് പൂട്ടി അവർ സ്ഥലംവിടുകയും ചെയ്തു. ഗതി മുട്ടിയപ്പോഴാണ് അവർ സമരത്തിനിറങ്ങിയത്. അധികൃതരുടെ അഭാവത്തിൽ കാപ്പി, കുരുമുളക് എന്നിവയൊക്കെ തൊഴിലാളികളാണ് വിളവെടുക്കുന്നത്. ചില തൊഴിലാളികൾ ഇതുകൊണ്ട് നേട്ടമുണ്ടാക്കുകയും ചെയ്തു. ഒരുവർഷം മുമ്പ് തൊഴിലാളികളെ ഒഴിപ്പിക്കാൻ വനംവകുപ്പ് ചില അളക്കൽ ജോലികൾ നടത്തിയിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ തുടർ നടപടികൾ ഉണ്ടായില്ല. അതേസമയം, തോട്ടത്തിൽ സബ്ബ് ജയിൽ സ്ഥാപിക്കാനുള്ള ആലോചനയുള്ളതായി വനം വകുപ്പിലെ ചില ഉന്നതർ കഴിഞ്ഞവർഷം വെളിപ്പെടുത്തിയിരുന്നു. അത്തരത്തിലുള്ള ഒരുക്കങ്ങളൊന്നും തോട്ടത്തിൽ കാണാനില്ല. കോടിക്കണക്കിന് രൂപയുടെ മരമാണ് പാമ്പ്ര തോട്ടത്തിലുള്ളത്. വേണ്ടത്ര സംരക്ഷണമില്ലാതെ അതൊക്കെ അനാഥമായി കിടക്കുകയാണ്. SUNWDL3 കർണാടക അതിർത്തി ഗ്രാമമായ സർഗൂരിലെ ഒരു ഇഞ്ചിത്തോട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.