ണിം, ണിം, ണിം കോഴിക്കോട്: കൊടിയ വേനൽചൂടിന് ശമനമായി ഇടവപ്പാതി പെയ്തിറങ്ങാനൊരുങ്ങുന്നു. മനസ്സുനിറയെ അവധിക്കാലത്തിെൻറ സ്േനഹം നിറച്ച കുരുന്നുകൾക്ക് ഇനി അധ്യയനത്തിെൻറ നാളുകൾ. ജൂൺ ഒന്നിന് ജില്ലയിലെ വിദ്യാർഥികളും ഒന്നാമന്മാരാകാൻ ഒരുങ്ങിക്കഴിഞ്ഞു. പുത്തൻ ബാഗും കുടയും പുസ്തകങ്ങളുമായി ഫസ്റ്റ് ബെല്ലിനായി കാത്തിരിക്കുകയാണ്. അൺ എയ്ഡഡടക്കം 1,279 സ്കൂളുകളാണ് ജില്ലയിലുള്ളത്. 330 സർക്കാർ സ്കൂളുകളും 868 എയ്ഡഡ് സ്കൂളുകളുമുണ്ട്. മാവൂർ മണക്കാട് ജി.യു.പി സ്കൂളിലാണ് പ്രവേശനോത്സവത്തിെൻറ ജില്ലതല ഉദ്ഘാടനം. പതിവിന് വിപരീതമായി ടെസ്റ്റ് പുസ്തകങ്ങൾ ഇത്തവണ നേരത്തേ എത്തിയതിെൻറ സന്തോഷവും വിദ്യാർഥികൾക്കുണ്ട്. കടുത്ത ചൂടായതിനാൽ വേനലവധിക്കാലത്തെ ക്ലാസുകൾ സർക്കാർ ഉത്തരവിലൂടെ നിരോധിച്ചിരുന്നു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ 80 ശതമാനവും പുസ്തകങ്ങൾ എത്തി. വടകരയിലെ ടെസ്റ്റ്ബുക്ക് ഡിപ്പോയിൽനിന്നാണ് ജില്ലയിലെ പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. എറണാകുളത്തുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് സംസ്ഥാനത്ത് ടെക്സ്റ്റ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. സ്കൂൾ സൊസൈറ്റികൾ നേരിട്ട് ഒാർഡർ നൽകിയാണ് പുസ്തകങ്ങൾ വാങ്ങുന്നത്. മൂന്ന് ഭാഗങ്ങളായാണ് പുസ്തകങ്ങൾ ഒരുക്കിയത്. ആദ്യ വോള്യത്തിെൻറ വിതരണമാണ് പൂർത്തിയായി വരുന്നത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ സർക്കാർ സൗജന്യമായാണ് നൽകുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായും പുസ്തകങ്ങൾ തയാറാണ്. കൈത്തറി യൂനിഫോമുകളാണ് ഇൗ വർഷത്തെ മറ്റൊരു പുതുമ. ഹാൻവീവാണ് ജില്ലയിൽ യൂനിഫോമുകൾ വിതരണം ചെയ്യുന്നത്. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലേക്ക് രണ്ട് സെറ്റ് യൂനിഫോം സൗജന്യമായാണ് വിദ്യാർഥികളുടെ കൈകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.