കൽപറ്റ: പുതിയ അധ്യായനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിൽ സ്വകാര്യസ്കൂൾ മാനേജ്മെൻറുകൾ യൂനിഫോമിെൻറും പുസ്തകങ്ങളുടെയും പേരിൽ രക്ഷിതാക്കളെ അമിതചൂഷണം ചെയ്യുകയാണെന്ന് എ.െഎ.എസ്.എഫ് ജില്ല സെക്രേട്ടറിയറ്റ് ആരോപിച്ചു. ഇൗ അധ്യായനവർഷം ആരംഭിക്കാനിരിക്കെ ഇത്തരം പകൽക്കൊള്ള അവസാനിപ്പിക്കാൻ സർക്കാർ മോണിറ്ററിങ് ഏർപ്പെടുത്തുകയും ഇത്തരം കച്ചവടം നിയന്ത്രിക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പൊതുവിപണിയെക്കാൾ ഇരട്ടിയിലധികം വില ഇൗടാക്കിയിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്നും എ.െഎ.എസ്.എഫ് ജില്ല സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി. സർട്ടിഫിക്കറ്റുകൾ വില്ലേജ് ഒാഫിസുകളിൽനിന്നു നൽകണം കൽപറ്റ: നികുതി ശീട്ട്, കൈവശ സർട്ടിഫിക്കറ്റ് പോലുള്ള വില്ലേജ് ഒാഫിസിൽനിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ അക്ഷയകേന്ദ്രങ്ങൾ വഴിയാക്കിയത് ജനങ്ങൾക്ക് വളരെേയറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും ആയതിനാൽ ഇത്തരം സർട്ടിഫിക്കറ്റുകൾ വില്ലേജ് ഒാഫിസുകളിൽനിന്ന് നേരിട്ട് നൽകാൻ നടപടി സ്വീകരിക്കണമെന്നും കിസാൻ ജനത ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു രൂപ മാത്രം നികുതി അടക്കേണ്ട വ്യക്തി അക്ഷയയിൽ പോകുേമ്പാൾ മിനിമം 20 രൂപ സർവിസ് ചാർജ് നൽകേണ്ടിവരുന്നു. പല ദിവസങ്ങൾ അക്ഷയകേന്ദ്രങ്ങൾ കയറിയിറങ്ങിയാലേ സർട്ടിഫിക്കറ്റുകൾ ലഭിക്കൂ. ഇത് അത്യാവശ്യക്കാരെ ബുദ്ധിമുട്ടിക്കുന്നു. ജില്ല പ്രസിഡൻറ് വി.പി. വർക്കി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.ഒ. ദേവസ്യ, എം.കെ. ബാലൻ, പി.സി. മാത്യു, യു. അഹമ്മദ്കുട്ടി, സി.ഡി. വർഗീസ് എന്നിവർ സംസാരിച്ചു. ഉൽപാദക കമ്പനികളെ സംബന്ധിച്ച് സര്‍ക്കാര്‍ നയം വേണമെന്ന് മലബാര്‍ അഗ്രിഫെസ്റ്റ് കല്‍പറ്റ: നബാര്‍ഡിന് കീഴില്‍ രൂപവത്കരിച്ച ഉൽപാദക കമ്പനികളുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ ഒരാഴ്ചയായി നടന്നുവന്ന മലബാര്‍ അഗ്രിഫെസറ്റ് സമാപിച്ചു. ജില്ലയിലെ ആദ്യത്തെ ഉൽപാദക കമ്പനിയായ വേഫാമിെൻറയും ഏറ്റവും പുതിയ കമ്പനിയായ വേവിന്‍ വയനാടിെൻറയും നേതൃത്വത്തില്‍ നബാര്ഡിെൻറ സഹകരണത്തോടെയായിരുന്നു മേള നടത്തിയത്. വിവിധ വിഷയങ്ങളില്‍ അഞ്ചുദിവസമായി നടന്ന സെമിനാറുകളുടെ ഭാഗമായി ഉൽപാദക കമ്പനികളുടെ ഭാവി എന്ന വിഷയത്തില്‍ പൊതുചര്‍ച്ചയും നടന്നു. സംസ്ഥാനത്ത് പ്രവര്‍ത്തികുന്ന ഉൽപാദക കമ്പനികളെ കുറിച്ച് സര്‍ക്കാര്‍ നയം വേണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. പൊതു ആഗോള വിപണിയില്‍ കിടമത്സരത്തിന് ഉതകുന്ന വിധമുള്ള ഉൽപന്നങ്ങള്‍ കേരളത്തില്‍നിന്ന് ഉണ്ടാകണമെന്നും നിര്‍ജീവമായ ഉൽപാദക കമ്പനികളെ സജീവമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അഗ്രി ഫെസ്റ്റ് ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ വേഫാമിനെ പ്രതിനിധാനം ചെയ്ത് പത്മിനി ശിവദാസ്, വാംബിനെ പ്രതിനിധാനം ചെയ്ത് കെ. ദിവാകരന്‍, വേവിനിനെ പ്രതിനിധാനം ചെയ്ത് ജി. ഹരിലാൽ, സി.പി.ഐ ജില്ല സെക്രട്ടറി വിജയന്‍ ചെറുകര, ആര്‍.എസ്.പി ജില്ല സെക്രട്ടറി ഏച്ചോം ഗോപി, മലബാര്‍ ജാക്ഫ്രൂട്ട് പ്രമോഷന്‍ ആന്‍ഡ് ഡെവലപ്മെൻറ് സൊസൈറ്റി പ്രസിഡൻറ് മൈക്കിള്‍, വയനാട് ഹണി ഫാര്‍മേഴ്‌സ് ഡവലപ്മെൻറ് സൊസൈറ്റി പ്രസിഡൻറ് ഉസ്മാന്‍ മദാരി എന്നിവർ സംസാരിച്ചു. കാര്‍ഷിക മേഖലയും ഡിജിറ്റല്‍ സംവിധാനവും എന്ന വിഷയത്തില്‍ വികാസ് പീഡിയ സംസ്ഥാന കോ-ഓഡിനേറ്റര്‍ സി.വി. ഷിബു, കാര്‍ഷിക മേഖലയും ചെറുകിട സംരംഭങ്ങളും എന്ന വിഷയത്തില്‍ ജില്ല വ്യവയാസ കേന്ദ്രം കോ-ഓഡിനേറ്റര്‍ കലാവതി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. വാംബ് ഉൽപാദക കമ്പനി ചെയര്‍മാന്‍ കെ. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചക്കമഹോത്സവത്തില്‍ പാചകമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും അഗ്രിഫെസ്റ്റിെൻറ തീംവര്‍ക്ക് ചെയ്ത വിനോദ് മാനന്തവാടി, ലോഗോ ഡിസൈന്‍ ചെയ്ത എ. ജില്‍സ് എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. പാചക മത്സരത്തില്‍ ജെസി ജെയ്‌മോന്‍, ഷിത ബില്‍ജോ എന്നിവര്‍ ഒന്നാം സ്ഥാനവും ബീന സദാശിവന്‍, അജിത പത്മനാഭന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം.കെ. ദേവസ്യ, വേവിന്‍ സി.ഇ.ഒ കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.