കോഴിക്കോട്​ ലൈവ്​^മൂന്ന്​

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം താമരശ്ശേരിയിൽ വൻ വിജയം താമരശ്ശേരി: സംസ്ഥാനത്ത് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലം കണ്ടുതുടങ്ങുന്നുവെന്നാണ് ഈ വർഷത്തെ സ്കൂൾ പ്രവേശനം നൽകുന്ന സൂചന. സർക്കാർ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലും മുമ്പെങ്ങുമില്ലാത്ത വിധം കുട്ടികളുടെ തള്ളിക്കയറ്റമാണ് ദൃശ്യമാകുന്നത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വരുന്ന ഫോക്കസ് സ്കൂളുകളായ മുറമ്പാത്തി ജി.എൽ.പി സ്കൂളിലും കുടത്തായി സ​െൻറ് ജോസഫ്സ് എൽ.പി സ്കൂളിലും കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചു. സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും ബി.ആർ.സി തലത്തിലും ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ നയമാണ് മാറ്റത്തിന് കാരണമെന്ന് താമരശ്ശേരി ജില്ല വിദ്യാഭ്യാസ ഓഫിസർ സദാനന്ദൻ മണിയോത്ത് പറഞ്ഞു. വിദ്യാഭ്യാസ ജില്ലയിൽ 24 ഗവ. ഹൈസ്കൂളുകളും 40 എയിഡഡ് ഹൈസ്കൂളുകളും 10 അൺഎയിഡഡ് ഹൈസ്കൂളുകളുമാണുള്ളത്. അൺ എയ്ഡഡ് സ്കൂളുകൾ ഒഴിച്ചുള്ള 64 സ്കൂളുകളെയും കേന്ദ്രീകരിച്ച് വാർഡ് തല ^പഞ്ചായത്ത് ഭാരവാഹികൾ, രക്ഷിതാക്കൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ സംക്ഷണ സമിതികൾ പ്രവർത്തിച്ചു വരുന്നുണ്ടെന്നും ഡി.ഇ.ഒ പറഞ്ഞു. എസ്.എസ്.എ ഫണ്ട്, എം.എൽ.എ^എം.പി ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ എന്നിവ വിനിയോഗിച്ച് സർക്കാർ സ്കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയത് രക്ഷിതാക്കളെ ആകർഷിക്കാൻ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.