കോഴിക്കോട്: നിയമ പോരാട്ടത്തിനും അനിശ്ചിതത്വത്തിനും ഒടുവിലെത്തിയ സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം നഗരത്തിലെ മിക്ക സ്കൂളുകൾക്കും മധുരതരമായി. രാവിലെ 11ഒാടെ ഫലം പുറത്തുവന്നെങ്കിലും സ്കൂളുകളുടെ മൊത്തം ഫലം ഒരു മണിക്കൂറിനുശേഷമാണ് എത്തിയത്. ഇൗസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയം ഒന്നിൽ പരീക്ഷ എഴുതിയ 220 വിദ്യാർഥികളിൽ 219 പേരും ജയിച്ചു. 99.55 ആണ് വിജയശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരുന്നത് ഇവിടെയാണ്. സയൻസ് വിഷയത്തിൽ രണ്ട് കുട്ടികൾ 96.8 ശതമാനം മാർക്ക് നേടി. കോമേഴ്സിൽ 96.6ഉം ഹ്യുമാനിറ്റീസിൽ 93 ശതമാനവുമാണ് മികച്ച സ്കോർ. ഗോവിന്ദപുരത്തെ കേന്ദ്രീയ വിദ്യാലയം രണ്ടിൽ പരീക്ഷയെഴുതിയ 61 പേരും ജയിച്ചു. ഏഴു വർഷമായി നൂറുമേനി കൊയ്യുന്ന വിദ്യാലയമാണിത്. ദേവഗിരി സി.എം.െഎ പബ്ലിക് സ്കൂൾ തുടർച്ചയായി ആറാം വർഷവും നൂറു ശതമാനം വിജയം സ്വന്തമാക്കി. പരീക്ഷ എഴുതിയ 86 പേരും ജയിച്ചു. 97 ശതമാനം മാർക്കുമായി സയൻസ് വിഷയത്തിൽ ഗോകുൽ പ്രകാശ് നായർ ഒന്നാമനായി. കോമേഴ്സിൽ 96.6 ശതമാനം സ്കോർ ചെയ്ത് മരിയ ബെന്നും മികച്ച വിജയം നേടി. ഒമ്പത് വിദ്യാർഥികൾ എ വൺ ഗ്രേഡും സ്വന്തമാക്കി. സിൽവർ ഹിൽസ് പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതിയ 87 പേരിൽ 85 പേർ ജയിച്ചു. ആറ് കുട്ടികൾ ഫുൾ എ വൺ നേടി. 22 പേർക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ട്. 96.6 ശതമാനം മാർക്ക് നേടി ആർ. വിഷ്ണുരാജ് സ്കൂളിലെ മിടുക്കനായി. പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ നൂറുമേനി കൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.