തെരുവുനായ്​ ശല്യം രൂക്ഷമാവുന്നു

നാദാപുരം: പുറമേരി വെള്ളൂരിൽ തെരുവുനായ് ശല്യം രൂക്ഷം. രണ്ട് ആടുകളെയും കോഴികളെയും നായ് കടിച്ച് കൊന്നുതിന്നു. തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടത്തിൽ നാട് ഭീതിയിലാണ്. മീത്തൽ കുഞ്ഞിരാമ​െൻറ ഗർഭിണിയായ ആടിനെയും പൊയേരി പുനത്തിൽ കുഞ്ഞേക്ക​െൻറ മുട്ടനാടിനെയുമാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. പ്രദേശത്തെ നിരവധി കോഴികളെയും കടിച്ചുകൊന്നൊടുക്കി. പുറമേരി ടൗൺ, മത്സ്യ മാർക്കറ്റ് പരിസരം, വെള്ളൂർ റോഡ്, പറപ്പട്ടോളി പാലം എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം രൂക്ഷം. രാത്രി ഇരുട്ടുന്നതോടെ കൂട്ടമായെത്തുന്ന നായ്ക്കൾ കൂടുകൾ തകർത്ത് കോഴിയെയും ആടുകളെയും കൊന്നുതിന്നുകയാണ്. കൂട്ടമായെത്തുന്നതിനാൽ വീട്ടുകാർ നിസ്സഹായരാവുകയാണ്. നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. വിജയികളെ അനുമോദിച്ചു വാണിമേൽ: എസ്.എസ്.എൽ സി, പ്ലസ് ടു ഉന്നത വിജയികളെ എസ്.ഐ.ഒ വാണിമേൽ യൂനിറ്റ് അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഏരിയ പ്രസിഡൻറ് നദീർ ഓർക്കാട്ടേരി അധ്യക്ഷത വഹിച്ചു. ജില്ല സമിതി അംഗം ശഹീർ അബ്ദുല്ല, എം.എ. വാണിമേൽ, വി.വി. കുഞ്ഞാലി മാസ്റ്റർ, പി.കെ. സുഹൈർ, എം.സി. ഗഫൂർ, കെ.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.