ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ ടീച്ചർ രാജി പിൻവലിച്ചു. പ്രസിഡൻറ് സ്ഥാനം രാജിവെക്കുകയാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പ്രസിഡൻറിന് ടീച്ചർ രാജിക്കത്ത് നൽകിയിരുന്നു. മുസ്ലിം ലീഗിലെ പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ ഉടൻ പരിഹാരം കാണാനും പഞ്ചായത്തിൽ വനിത ലീഗ് കമ്മിറ്റി രൂപവത്കരിക്കാനും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി പ്രവർത്തക സമിതി യോഗത്തിൽ ധാരണയായി. ഇതോടെ ലീഗിൽ ഉരുണ്ടുകൂടിയിരുന്ന പ്രശ്നങ്ങൾക്ക് താൽക്കാലിക വിരാമമായി. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് നഷീദയുടെ രാജിയിലേക്ക് നയിച്ചത്. ഞായറാഴ്ച ആയഞ്ചേരിയിൽ നടന്ന കുറ്റ്യാടി നിയോജകമണ്ഡലം സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപന പരിപാടിയിൽ നഷീദ ടീച്ചർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.