വടകര: ജില്ല ഗവ. ആശുപത്രിയിലെ നിരവധി പേർ ആശ്രയിക്കുന്ന കാൻറീനും കഴിഞ്ഞ ദിവസം അടച്ചതോടെ ജീവനക്കാരടക്കമുള്ള നൂറുകണക്കിനുപേർ ഭക്ഷണം ലഭിക്കാതെ ദുരിതത്തിലായി. ഞായറാഴ്ച ദിവസം ആശുപത്രി സമീപത്തുള്ള ഒരു കടയൊഴികെ ബാക്കിയെല്ലാം അടഞ്ഞുകിടന്നതിനാൽ നിരവധി പേർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണം വാങ്ങാൻ ദൂരസ്ഥലത്ത് പോകേണ്ടി വന്നു. രാവിലെ സായി സേവാസമിതി ഭാരവാഹികൾ പൊടിയരിക്കഞ്ഞി വിതരണം ചെയ്തതും തുടർന്ന് വീടുകളിൽനിന്ന് ശേഖരിച്ച ഇഡ്ഡലിയും ചട്ണിയും നൽകിയതും രോഗികൾക്ക് ഏറെ സഹായകമായി. ജില്ല ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലാണ് കാൻറീൻ നടത്തിവരുന്നത്. കാൻറീനിലെ മാലിന്യ ടാങ്ക് നിറഞ്ഞതാണ് അടച്ചുപൂട്ടാൻ കാരണമായതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടെന്നിസൻ പറഞ്ഞു. അറ്റകുറ്റപണി പൂർത്തിയായാൽ ഉടൻതന്നെ കാൻറീൻ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.